Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2025 10:50 IST
Share News :
തിരുവനന്തപുരം : നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിൽ പ്രതിഷേധിച്ചാണ് ഇത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കാവി വൽക്കരിക്കാനും, ആർഎസ്എസിന്റെ അജണ്ടയ്ക്ക് അടിയറവ് വയ്ക്കാനും ഗവർണറും ആർഎസ്എസ് നിയമിച്ച വൈസ് ചാൻസിലർമാരും നടത്തുന്ന വിദ്യാർത്ഥി മതവിരുദ്ധ നിലപാടിനെതിരെയുള്ള പ്രക്ഷോഭമാണ് ഇന്നലെ കണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു.
കേരള സർവകലാശാലയിൽ നടത്തിയ സമരത്തിൽ 26 പേര് റിമാൻഡ് ചെയ്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം എസ് കെ ആദർശ് ഉള്ളപ്പെടെ ഉള്ളവരെ റിമാൻഡ് ചെയ്തു. കണ്ണൂർ സർവ്വകലാശാലയിൽ സമരം ചെയ്ത 4 പേരെയും റിമാൻഡ് ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ആവേശത്തോടെയാണ് എസ്എഫ്ഐ സമരങ്ങളെ കാണുന്നത്. എന്നാൽ ഈ സമരങ്ങളെ തള്ളിക്കളയുന്ന സമീപനമാണ് കോൺഗ്രസും പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത്. ആർഎസ്എസിനെതിരെയുള്ള സമരം എപ്പോഴാണ് പ്രതിപക്ഷ നേതാവിന് ഗുണ്ടായിസമായത് ? വിഡി സതീശൻ്റെ പ്രസ്ഥാവന അപലപനീയവും തള്ളികളയണമെന്നും എസ്എഫ്ഐ. ആർഎസ്എസിനെ സതീശൻ ഭയക്കുന്നു. ആർഎസ്എസ് നെതിരെ സമരം ചെയ്താൽ കെഎസ് യുവിനെ ഭീഷണിപ്പെടുത്തുകയാണ് വി ഡി സതീശൻ എന്നും ശിവപ്രസാദ് പറഞ്ഞു.
സിസ തോമസിൻ്റെ പ്രസ്ഥാവനയിലും എസ്എഫ്ഐ പ്രതികരിച്ചു. കേരള സർവകലാശാലയിൽ ഉദ്യോഗസ്ഥരെ പണിയെടുക്കാൻ അനുവദിക്കാത്ത സമീപനമാണ് ചാൻസലറും, വൈസ് ചാൻസലറും സിസാ തോമസും സ്വീകരിക്കുന്നത്. വിദ്യാർത്ഥികളെ ബാധിക്കുന്ന നിരവധി ഫയലുകൾ സർവകലാശാലയിൽ കെട്ടിക്കിടക്കുന്നു. ഇതിലൊന്നും ഇടപെടാൻ വിസിക്കോ, ആക്ടിംഗ് വിസിക്കോ കഴിഞ്ഞിട്ട് ഇല്ലെന്നും ശിവപ്രസാദ് പറഞ്ഞു
സിസ തോമസ് 4 ദിവസം സർവകലാശാലയിൽ വന്നിട്ട് എന്ത് ജോലിയാണ് ചെയ്തത്. ജോലി തടസപ്പെടുത്തി എന്നാണ് പറയുന്നത്. ആയിരക്കണക്കിന് ഫയലുകൾ ആണ് കെട്ടികിടക്കുന്നത്. കേരള സർവകലാശാലയിൽ ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിക്കാത്തത് സിസ തോമസും, മോഹനൻ കുന്നുമ്മേലും ആണ്. ആർ എസ് എസ് പറയുന്ന ഫയലുകളിൽ ആണ് വി സി ഒപ്പിടുന്നത്. ഇത് SFI യും ചാൻസിലറും തമ്മിലുള്ള സമരം ആയി കാണരുത്, ഇത് വിദ്യാർഥികൾക്ക് വേണ്ടിയുള്ള സമരം ആണ്. സംഘപരിവാർ മാധ്യമങ്ങൾ എസ്എഫ്ഐ സമരത്തെ വക്രീകരിക്കാൻ ശ്രമിച്ചാൽ അതിൽ തളരില്ല. ഒരു ഭരണ സ്വാധീനത്തിൽ സമരം ചെയ്ത സംഘടനയല്ല എസ്എഫ്ഐ . അത് ചരിത്രത്തിലും അങ്ങനെയാണ്. യോഗ്യത ഇല്ലാത്ത വിസി ആരായാലും തടയും. കേരള സർവകലാശാലയിൽ വിസി ആയി ഇരിക്കാൻ നിലവിലെ വിസിക്ക് യാതൊരു യോഗ്യതയും ഇല്ല എന്നും ശിവപ്രസാദ് പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.