Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2024 17:01 IST
Share News :
മുക്കം :ലോക ലഹരി വിരുദ്ധ ദിനത്തിൽ "നഗരങ്ങളിലെ കൗമാരക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ലഹരി ഉപയോഗം ഒരു സാമൂഹിക ഇടപെടൽ പഠനം" എന്ന വിഷയത്തിലെ ഗവേഷണ പ്രബന്ധം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ച് ഗവേഷക വിദ്യാർത്ഥി ശ്രദ്ധ കേ.ന്ദ്രമായി. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിയും വിമല കോളേജിലെ ഗവേഷക വിദ്യാർഥിയായ ചേന്ദാംകുന്നത്ത് ജിഹാദ് യാസിറാണ് പ്രബന്ധം സമർപ്പിച്ച് വേറിട്ടതായത്. നഗരങ്ങളിലെ സ്കൂൾ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ലഹരി ഉപയോഗത്തിന്റെ ആയവും വ്യാപ്തിയും മനസ്സിലാക്കിത്തരുന്ന, കൗമാരക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളിലെ ലഹരി ഉപയോഗം തടയുന്നതിനും കുറയ്ക്കുന്നതിനും അധ്യാപകന്മാർക്കും അതേപോലെതന്നെ പ്രാഥമിക ആരോഗ്യ പ്രവർത്തകരായ കൗൺസിലർമാർ , നഴ്സുമാർ, ഡോക്ടർമാർ തുടങ്ങിയവർക്കും ഇടപെടൽ നടത്താനുള്ള സ്കെയിലും അവർ ചെയ്യേണ്ട ഇൻറർവേഷൻ മോഡലും ഇമ്പ്ലിമെന്റ് ചെയ്തതിൻ്റെ കൂടി വിശകലനം ചെയ്യുന്നതാണ് ഗവേഷണ പ്രബന്ധത്തിലെ ഇതിവൃത്തം.
കേന്ദ്ര സാമൂഹ്യനീതിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡോക്ടർ അംബേദ്കർ ഇന്റർനാഷണൽ സെൻറർ ന്യൂഡൽഹിയുടെ കീഴിലുള്ള ഡോക്ടർ അംബേദ്കർ ഡോക്ടർ ഫെല്ലോഷിപ്പ് നേടിയ ഗവേഷക വിദ്യാർഥിയാണ് ജിഹാദ് യാസിർ .നിരവധി അന്താരാഷ്ട്ര സെമിനാറുകളിൽ പങ്കെടുക്കുകയും ലഹരിയുമായി ബന്ധപ്പെട്ട ഇൻറർനാഷണൽ ഫോറങ്ങളിലെ മെമ്പറുമാണ്.കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കിഴിലെ വിമല കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ ഡോക്ടർ മിനിമോൾ കെ യുടെ ഗൈഡൻസിലാണ് പ്രബന്ധം പൂർത്തിയാക്കിയത്. നിർവാൻ യൂണിവേഴ്സിറ്റി ജയ്പൂരിലെ ഗവേഷണ വിദ്യാർത്ഥിയായ നിമിഷയാണ് ഭാര്യ. ഇഷാൻ യാസിർ, ഇഷാൽ യാസിർ എന്നിവർ മക്കളാണ്. മുക്കം നഗരസഭയിലെ ചേന്ദാംകുന്നത്ത് യാസിർ റുഖിയ ദമ്പതികളുടെ മകനാണ്.
ചിത്രം: ജിഹാദ് യാസിർ.
Follow us on :
Tags:
More in Related News
Please select your location.