Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്ത് എട്ട് സ്ഥലങ്ങളില്‍ നാളെ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം നടക്കും

30 Sep 2024 18:47 IST

Jithu Vijay

Share News :

മലപ്പുറം : ഒക്ടോബർ ഒന്നിന് ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം നടക്കും. സംസ്ഥാനത്ത് പലയിടങ്ങളില്‍ ഈ സൈറണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ സ്ഥാപിച്ച 91 സൈറണുകളുടെ പ്രവർത്തനമാണ് നടക്കുന്നത്.


പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുന്ന സാഹചര്യങ്ങളില്‍‌ മുന്നറിയിപ്പ് നല്‍കാനാണ് കവചം എന്ന പേരില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകള്‍ സ്ഥാപിച്ച്‌ പ്രവർത്തന സജ്ജമാക്കുന്നത്. ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈല്‍ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലും സൈറണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കണ്‍ട്രോള്‍ റൂമുകള്‍ക്കും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഈ സംവിധാനം വഴി അപായ മുന്നറിയിപ്പ് നല്‍കാൻ സാധിക്കും.


മലപ്പുറത്ത് എട്ട് സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും നാളെ വൈകീട്ട് 3. 35 നും 4. 10 നും ഇടയില്‍ മുഴങ്ങും. ജി എച്ച്‌ എസ് എസ് പാലപ്പെട്ടി. ജി എച്ച്‌ എസ് എസ് , തൃക്കാവ് , ജി എം എല്‍ പി എസ് കൂട്ടായി നോർത്ത്, ജി യു പി എസ് പുറത്തൂർ പടിഞ്ഞാറെക്കര. ജി എം യു പി എസ് പറവണ്ണ, ജി എഫ് എല്‍ പി എസ് പരപ്പനങ്ങാടി, ജി എം വി എച്ച്‌ എസ് എസ് നിലമ്ബൂർ, ജി വി എച്ച്‌ എസ് കീഴുപറമ്ബ് എന്നിവിടങ്ങളിലാണ് മലപ്പുറം ജില്ലയില്‍ ‌ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണം ആയതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോൾ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി ഓഫീസ് അറിയിച്ചു.

Follow us on :

More in Related News