Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാങ്ങ വിപണിയിൽ താരങ്ങളായി മല്ലിക മാങ്ങകൾ '

19 Jun 2024 12:16 IST

UNNICHEKKU .M

Share News :

മുക്കം: മാങ്ങ വിപണിയിൽ താരങ്ങളായി മല്ലിക മാങ്ങകൾ ശ്രദ്ധ തേടുന്നു. ആന്ധ്രപ്രദേശ്, കർണ്ണാടക, തമിഴ്നാട് പ്രദേശങ്ങളിൽ നിന്നുള്ള മല്ലിക മാമ്പഴങ്ങളാണ് കേരള വിപണി കീഴടക്കുന്നത്. രുചിയിലും, മധുരത്തിലും, വലുപ്പത്തിലും മറ്റു മാമ്പഴങ്ങളിൽ വിത്യസ്ഥമാക്കിയാണ് മല്ലിക മാങ്ങകളുടെ സവിശേഷത. തമിഴ്നാട്ടിലെ നീലൻ മാങ്ങകളിൽ നിന്നും ഉത്തർപ്രദേശിലെ ദാശേരി മാങ്ങകളിൽ നിന്ന് വികസിപ്പിച്ചെടുത്ത മുന്തിയ സങ്കരയിനം മാങ്ങയാണ് മല്ലിക മാങ്ങ. പലയിടങ്ങളിലും വൻ തോട്ടങ്ങളിൽ നട്ട് പിടിപ്പിച്ച് വ്യവസായികമായി തന്നെ ഉൽപ്പാദിപ്പിച്ച് മല്ലിക മാങ്ങകൾ കേരളത്തിലടക്കമുള്ള മറ്റു രാജ്യങ്ങളിലെ വിപണിയിലെത്തിക്കുന്നത്. കേരളത്തിലും മല്ലികമാവുകൾ കൃഷി ചെയ്ത് വരുന്നു.ജൂൺ, ജൂലായി മാസങ്ങളിലാണ് ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലെ മാങ്ങ വിപണിയിൽ മല്ലിക മാങ്ങകൾ എത്തിക്കുന്നത്. മാർക്കറ്റിൽ കിലോഗ്രാമിന് 110-120 രൂപയാണ് വില.20 കിലോ വീതമുള്ള പെട്ടികളിൽ സുരക്ഷിതമായി മാർക്കറ്റുകളിൽ ലോറികളിൽ ലോഡ് കണക്കിന് എത്തിക്കുന്നത്.





എന്നാൽ ഉത്തര പ്രദേശിലെ ദാശേരി മാങ്ങകൾ മാത്രമായും കേരള വിപണിയിൽ ലഭ്യമാണ്. ഉയർന്ന ഗുണവും, നല്ല മാസ്ലവുമായ മാങ്ങയാണ് മല്ലിക.പഴത്തിൻ്റെ 90 ശതമാനവും കാമ്പായിരിക്കും അതേ സമയം മാങ്ങ അണ്ടികൾ ഘനം കുറഞ്ഞ് നീളത്തിലാണ്.  നീലയും പച്ചയും നിറഞ്ഞാൽവശ്യമായ മാങ്ങകൾ പാകമായി പഴുത്താൽ നല്ല മഞ്ഞയും ചുവപ്പും നിറമായി മാറുമ്പോൾ കാഴ്ച്ചയിൽ വളരെ ഹൃദ്യമാണ്. അധിക ഉയർച്ചമില്ലാതെ വളർന്ന് പന്തലിച്ച മാവുകളിലെ മാങ്ങകൾ വിളവെടുപ്പിന് വളരെ സൗകര്യമാണ്.ഡിസംമ്പർ ജനുവരി മാസങ്ങളിലാണ് മല്ലിക മാവിൻ തോട്ടങ്ങൾ പൂത്തുലയുന്നത്. മൈസൂർ- ബംഗ്ലൂർ റൂട്ടിലെ ദേശിയ പാതയുടെ വശങ്ങളിലായിട്ടുള്ള ഹെക്ടർ കണക്കിനുള്ള വൻമാവിൻ തോട്ടങ്ങളിൽ മല്ലികമാവുകളിൽ മാങ്ങകൾ കൂട്ടമായി കാഴ്ച്ചകളും കണ്ണിന് കുളിർമ്മയാണ്.ഇവിടെയും മല്ലിക മാങ്ങകളുടെ വിളവെടുപ്പും നേരത്തെ തുടങ്ങി.ജൂലായ് മാസത്തോടെ അവസാനിക്കുന്നത. ഇവിടെങ്ങളിലെ മല്ലിക മാങ്ങകൾ മറ്റും വയനാട്, കോഴിക്കോട് മാങ്ങ വിപണിയിൽ എത്തുന്നുണ്ട്. ധാരാളം വിറ്റാമിനുകൾ ഉള്ള മല്ലികമാങ്ങയുടെ അതീവ രുചിയും മധുരവു കാരണത്താൽ താരമായി തിളങ്ങുന്നത്.ഒന്നോ രണ്ടോ മാങ്ങ തിന്നാൽ വിശപ്പടക്കാമെന്ന സവിശേഷതയും മല്ലിക മാങ്ങൾക്കുണ്ട്. കേരളമല്ലിക, ആന്ധ്ര മല്ലിക, കർണ്ണാടക മല്ലിക, തമിഴ്നാട് മല്ലിക, മഹാരാഷ്ട്ര മല്ലിക തുടങ്ങി പല നാടിനോടും ചേർത്ത് മല്ലിക മാങ്ങകൾ മാങ്ങ വിപണിയിൽ ശ്രദ്ധയുണർത്തുന്നത്.

Follow us on :

More in Related News