Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി നഗരസഭയിലെ അഞ്ചപ്പുരയിൽ PWD റോഡ് കയറി നിർമിച്ച കെട്ടിടത്തിന്റെ ഭാഗം പൊളിച്ച് നീക്കി ;

28 Jan 2025 18:00 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ അഞ്ചപ്പുരയിൽ PWD റോഡ് കയറി നിർമിച്ച കെട്ടിടത്തിന്റെ ഭാഗം പൊളിച്ച് നീക്കി. 'കരുതലും കൈതാങ്ങ്' അദാലത്തിൽ പരപ്പനങ്ങാടി നഗരസഭാ പ്രതിപക്ഷ നേതാവ് തുടിശ്ശേരി കാർത്തികേയൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകിയ പരാതിയിലാണ് അടിയന്തര നടപടി സ്വീകരിച്ചത്. 


പരപ്പനങ്ങാടി -നാടുകാണി റോഡ് നവീകരണത്തിന്റെ ഭാഗമായി തിരൂർ - കടലുണ്ടി റോഡിലെ എല്ലാ റോഡ് കയ്യേറ്റങ്ങളും പൊളിച്ചുമാറ്റിയെങ്കിലും പരപ്പനങ്ങാടിയിലെ ഉന്നത കുടുംബം PWD റോഡ് കയ്യേറി നിർമ്മിച്ച കെട്ടിടത്തിന്റെ ഭാഗം പൊളിച്ച് നീക്കാൻ തയ്യാറാവാത്തതിനാൽ ഡ്രൈനേജ് കൂട്ടിമുട്ടിക്കാൻ കഴിഞ്ഞിരുന്നില്ല. റോഡ് കയ്യേറ്റം ഒഴിപ്പിക്കാൻ 2021 ൽ പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകിയിരുന്നു. മന്ത്രി കയ്യേറ്റം തിട്ടപെടുത്തി ഒഴിപ്പിക്കാൻ ഉത്തരവിട്ടതിനുസരിച്ച് പൊതുമരാമത്ത് വകുപ്പിലെ മഞ്ചേരി എക്സിക്യുട്ടീവ് എഞ്ചിനിയറുടെ നിർദേശപ്രകാരം ജില്ല സർവ്വെയർ സ്ഥലം അളക്കുകയും കയ്യേറ്റം മാർക്ക് ചെയ്ത് പൊളിക്കാൻ ഉത്തരവിട്ടെങ്കിലും ഉദ്ധ്യോഗസ്ഥരെ സ്വാധിനിച്ച് ജനങ്ങളെ വെല്ലുവിളിക്കുകയായിരുന്നുവെന്നും, 

സർക്കാറിന്റെ 2023 - ലെ 'കരുതലും കൈതാങ്ങും' അദാലത്തിൽ നൽകിയ പരാതിയിൽ മന്ത്രി വി. അബ്ദുറഹിമാൻ  കയ്യേറ്റം ഒഴിവാക്കാൻ ഉത്തരവിട്ടെങ്കിലും ആ ഉത്തരവിനും PWD ഉദ്ധ്യോഗസ്ഥർ പുല്ലുവിലയാണ് കല്പിച്ചതെന്നും,


 2025 - ൽ തിരൂരങ്ങാടിയിൽ നടന്ന സർക്കാറിന്റെ 'കരുതലും കൈതാങ്ങ്' അദാലത്തിൽ വീണ്ടും ഈ വിഷയത്തിൽ പരാതി നൽകുകയും അദാലത്തിൽ പങ്കെടുത്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി

പി.എ. മുഹമ്മദ് റിയാസ് PWD എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ഇപ്പോഴത്തെ കെട്ടിട ഉടമ കയ്യേറ്റ ഭാഗങ്ങൾ പൊളിച്ച് മാറ്റിയതെന്നും അദ്ധേഹം പറഞ്ഞു.


പരാതി പിൻവലിപ്പിക്കാനും സ്വാധീനം ഉപയോഗിച്ച് നടപടി ഒഴിവാക്കാനും മുൻ കെട്ടിട ഉടമ ശ്രമിച്ചെങ്കിലും പരാതിയിൽ ഉറച്ചു നിന്നതിനാൽ കയ്യേറ്റ കെട്ടിടം അവർ വിൽക്കുകയും വാങ്ങിയവർ മറിച്ച് വിൽക്കുകയും ചെയ്തിരുന്നു. ഏത് ഭരണം വന്നാലും ഉദ്ധ്യോഗസ്ഥരെ സ്വാധീനിച്ച് തങ്ങളുടെ വരുതിയിൽ നിർത്താമെന്ന വ്യാമോഹമാണ് അഞ്ചപ്പുരയിൽ കയ്യേറിയ കെട്ടിടം പൊളിച്ചതിലൂടെ പൊലിഞ്ഞ് പോയതെന്നും തുടിശ്ശേരി കാർത്തികേയൻ

വ്യക്തമാക്കി.

Follow us on :

More in Related News