Sat May 24, 2025 1:22 PM 1ST
Location
Sign In
15 Jan 2025 18:20 IST
Share News :
മറവൻതുരുത്ത്: മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാഴേകാട് ഗവ.എൽ പി സ്ക്കൂളിന് ഫർണീച്ചർ വിതരണം ചെയ്തു. വാർഡ് മെമ്പർ മജിത ലാൽജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി ഫർണീച്ചറുകൾ സ്ക്കൂൾ ഹെഡ് മാസ്റ്റർ ജോസഫിന് കൈമാറി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പോൾ തോമസ്, സി. സുരേഷ്കുമാർ, വി. ആർ അനിരുദ്ധൻ , സജീന ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു, അദ്ധ്യാപകർ, പി ടി എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.