Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2024 19:16 IST
Share News :
മൈത്രി സൗഹൃദ കൂട്ടായ്മയുടെ വാർഷികവും ഓണാഘോഷവും
പറവൂർ: കെടാമംഗലം - ഏഴിക്കര മൈത്രി സൗഹൃദ കൂട്ടായ്മയുടെ ഒന്നാം വാർഷികവും ഓണാഘോഷവും നടന്നു.
സൗഹൃദ സമ്മേളനം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻ്റ് പി വി സുനിൽ അധ്യക്ഷനായി. ഏഴിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എം എസ് രതീഷ് മുഖ്യാതിഥിയായി. എം ബി ചന്ദ്രബോസ്, ജിൻ്റ അനിൽകുമാർ, ശ്രീകാന്ത് തന്ത്രി, ഫാ. ആൽബി കോണത്ത്, ഉസ്താദ് ഇക്ബാൽ, എം എസ് ശ്യാംകുമാർ, ഗിരിജ ശശിധരൻ, ജോളി കല്ലറയ്ക്കൽ എന്നിവർ സംസാരിച്ചു.
മത സൗഹാർദ റാലി, കലാ കായിക മത്സരങ്ങൾ, വിശിഷ്ട വ്യക്തികളെ ആദരിക്കൽ, വിദ്യാഭ്യാസ പുരസ്കാര വിതരണം എന്നിവയും നടന്നു. ഭിന്നശേഷിക്കാരനായ കെടാമംഗലം നെല്ലിപ്പറമ്പ് വീട്ടിൽ ഉണ്ണിക്ക് കവിത ഗ്രൂപ്പ് എംഡി കെ ഒ വർഗീസ് വീൽചെയർ സമ്മാനിച്ചു. കാഴ്ച പരിമിതിയുള്ളയാൾക്ക് ഉണ്ണി ആൻ്റ് കമ്പിനി ധനസഹായം നൽകി. നവീന കൈകൊട്ടിക്കളിയും മൈത്രി കമ്യൂണിക്കേഷൻസിൻ്റെ ഓണനിലാവ് പരിപാടിയും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.