Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2024 14:59 IST
Share News :
കോഴിക്കോട്: വയനാട് കോഴിക്കോട് പാലക്കാട് ജില്ലകളിലെ വിവിധ മേഖലകളിൽ ഭൂമിക്കടിയിൽ നിന്ന് അസാധാരണമായ ഉഗ്രശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. ചെറിയ തോതിൽ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാരിൽ ചിലർ പറയുന്നു. കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, .അമ്പുകുത്തിമല, എടക്കൽ ഗുഹ എന്നിവിടങ്ങളോടു ചേർന്ന ചില പ്രദേശങ്ങളിൽ ചെറിയതോതിൽ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ പറഞ്ഞു.
മൂരിക്കാപ്പിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ മേശപ്പുറത്തെ ഗ്ലാസുകൾ താഴെ വീണു. അമ്പലവയൽ ജിഎൽപി സ്കൂളിന് അവധി നൽകി. എടയ്ക്കൽ ഗുഹയ്ക്കു സമീപത്താണ് ഈ സ്കൂൾ. അമ്പലവയൽ ആർഎആർഎസിലെ ശാസ്ത്രജ്ഞരും തൊഴിലാളികളും അമ്പലവയൽ പ്രദേശങ്ങളിൽ വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നേന്മേനി വില്ലേജിലെ പാടിപറമ്പ്, അമ്പുകുത്തി, അമ്പലവയൽ ആർഎആർഎസ് പ്രദേശങ്ങളിൽ ഭൂമിക്കടിയിൽനിന്നും മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടു. വൈത്തിരി താലൂക്കിന് കീഴിൽ പൊഴുതന വില്ലേജിൽ ഉൾപ്പെടുന്ന സുഗന്ധഗരി പ്രദേശത്തും അച്ചൂരാനം വില്ലേജ് ഉൾപ്പെടുന്ന സേട്ടുകുന്ന് പ്രദേശത്തും വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ണാർക്കാട് മേഖലയിലും പ്രകമ്പനം അനുഭവപ്പെട്ടു.കോഴിക്കോട് ജില്ലയിലെ മുക്കം, മണാശ്ശേരി, കുടരഞ്ഞി,
കാവിലുംപാറ തുടങ്ങിയ സ്ഥലങ്ങളിലും ഉഗ്ര ശബ്ദവും മുഴക്കവും ഉണ്ടായതായി പറയുന്നു.
ഭൂകമ്പമാപിനിയിൽ രേഖപ്പെടുത്തിയില്ലെന്നും ഭൂകമ്പസാധ്യതയില്ലെന്നും അധികൃതർ പറയുന്നു.
ആശങ്ക വേണ്ടെന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നും വയനാട് ജില്ലാ കലക്ടർ
മേഘശ്രീ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.