Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2024 19:14 IST
Share News :
മലപ്പുറം : കെ എസ് ആർ ടി സി
സ്റ്റുഡൻ്റ്സ് കൺസഷൻ ഓൺലൈൻ വഴി വിതരണം ആരംഭിച്ചത് വിജയകരമായി ദ്രുതഗതിയിൽ നടന്നുവരുന്നു. അപേക്ഷിച്ച് സ്ഥാപന മേധാവി അംഗീകരിച്ച് കെ എസ് ആർ ടി സി യിൽ എത്തിയ മുഴുവൻ കൺസഷനും അതാത് ദിവസം തന്നെ നൽകി വരുന്നു. കൂടാതെ സർക്കാർ/ എയ്ഡഡ് സ്ക്കൂളുകൾ, കോളേജുകൾ, സെൻട്രൽ സ്കൂളുകൾ എന്നിവയും രജിസ്റ്റർ ചെയ്യുകയും, അപേക്ഷിച്ച മറ്റ് സ്കൂളുകളുടെ എല്ലാ അപ്രൂവലും കെ എസ് ആർ ടി സി നൽകുകയും ചെയ്തിട്ടുണ്ട്.
എന്നാൽ വിദ്യാർത്ഥികൾ സമർപ്പിച്ച അപേക്ഷകൾ ശുപാർശ ചെയ്ത് അഗീകാരത്തിനായി കെ എസ് ആർ ടി സി യിൽ ഫോർവേഡ് ചെയ്യുന്നതിൽ വലിയ കാലതാമസം ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുകയാണ്. ഇത് വലിയതോതിൽ പരാതിക്ക് ഇടവരുത്തുന്നുണ്ട്. ആയത് അടിയന്തിരമായി പരിഹരിക്കുവാൻ വേണ്ട നടപടികൾ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ സ്വീകരിക്കണമെന്നും,
ഇനിയും രജിസ്റ്റർ ചെയ്യാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ (സ്കൂൾ / കോളേജ് ) അടിയന്തിരമായി https://concessionksrtc.com/ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.
വിദ്യാർത്ഥി കൺസഷൻ സംബന്ധമായ നടപടിക്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ KSRTC യുടെ https://www.keralartc.com/
ലും https://concessionksrtc.com/ എന്നീ ഒഫീഷ്യൽ സൈറ്റുകളിൽ ലഭ്യമാണ്.
വിശദവിവരങ്ങൾക്ക്
keralaconcession@gmail.com എന്ന ഈമെയിലിലോ Phone:0471-2463799,9447071021കസ്റ്റമർകെയർ ഫോൺ നമ്പരിലോ ബന്ധപ്പെടുക.
Follow us on :
Tags:
More in Related News
Please select your location.