Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.ഡബ്ലു ആർ.ഡി. എമ്മിൽ വിവിധ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

15 Feb 2025 16:25 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: സി.ഡബ്ലു ആർ.ഡി. എമ്മിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ജല'ശേഖരണ വിവര വിനിമയ കേന്ദ്രത്തിൻ്റെയും കേരള സ്കൂൾ' ഓഫ് മാത്തമറ്റിക്സിൻ്റെ സ്റ്റുഡൻ്റ് ഹോസ്റ്റൽ സമുച്ചയത്തിൻ്റെയും ഉദ്ഘാടനവും. സിഡബ്ലിയു.ആർ.ഡിഎം അതിഥി ഭവന ട്രയിനീസ് ഹോസ്റ്റൽ സമുച്ചയത്തിൻ്റെ തറക്കല്ലിടൽ കർമ്മവും മുഖ്യമന്ത്രി നിർവ്വഹിച്ചു. പുതിയ പ്രവേശന കവാടത്തിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. എക്സിബിഷൻ ഹാൾ എം .കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ പി ട'എ റഹീം എം.എൽ. അധ്യക്ഷനായി. തുടർന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെയും അനുബദ്ധ ഗവേഷണ സ്ഥാപനങ്ങളിലെയും 120 ഓളം ശാസ്തജ്ഞരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയും നടന്നു. മുഖ്യമന്ത്രിയുടെ സയൻസ് മെൻ്റർ പത്മശ്രീ എം.സി ദത്തൻ, പ്രൊഫ കെ.പി സുധീർ , പൊഫ എ സാബു , ഡോ. മനോജ് പി സാമുവൽ , ഡോ കെ.പി രത്നകുമാർ സംസാരിച്ചു.

Follow us on :

More in Related News