Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം; പുല്ലംകുളം എസ് എൻ എച് എസ് എസ് ജേതാക്കൾ

12 Oct 2024 09:10 IST

Anvar Kaitharam

Share News :

ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം;

പുല്ലംകുളം എസ് എൻ എച് എസ് എസ് ജേതാക്കൾ


പറവൂർ: ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു.

884 പോയിന്റുമായി പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻ്ററി സ്‌കൂൾ ഓവറോൾ ചാംപ്യന്മാരായി. 634 പോയിൻ്റുമായി മൂത്തകുന്നം മൂത്തകുന്നം എസ്എൻഎം ഹയർസെക്കൻ്റി സ്‌കൂൾ രണ്ടാം സ്‌ഥാനവും 560 പോയിന്റോടെ നന്ത്യാട്ടുകുന്നം എസ്‌എൻവി സംസ്‌കൃതം ഹയർസെക്കൻഡറി സ്‌കൂൾ മൂന്നാം സ്‌ഥാനവും നേടി.

ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകൾ സെൻ്റ് അലോഷ്യസ് ഹൈസ്‌കൂളിലും ശാസ്ത്രമേള മാർ ഗ്രിഗോറിയസ് സ്‌കൂളിലാണ് നടന്നത്. വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്തു.

സമാപന സമ്മേളനം നഗരസഭാധ്യക്ഷ ബീന ശശിധരൻ ഉദ്ഘാടനം ചെയ്‌തു. കൗൺസിലർ എൻ ഐ പൗലോസ് അധ്യക്ഷനായി. സ്‌ഥിരസമിതി അധ്യക്ഷ കെ ജെ ഷൈൻ, എഇഒ നിഖില ശശി, സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ പി ആർ സുനിൽ, മാർ ഗ്രിഗോറിയസ് സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു ലെക്സ്‌സിഷ്, സെൻ്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളി ട്രസ്‌റ്റി ബിനോയ് ആൻ്റു സ്രാമ്പിക്കൽ എന്നിവർ സംസാരിച്ചു. ശാസ്ത്രമേളയുടെ ലോഗോ തയാറാക്കിയ കരിമ്പാടം ഡിഡി സഭ ഹൈസ്‌കൂൾ വിദ്യാർഥിനി പവിത്ര എം വിമലിന് സമ്മാനം നൽകി.


Follow us on :

More in Related News