Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മധുരം പഠനം പരിപാടിക്ക് നവജീവൻ വായനശാലയിൽ തുടക്കം കുറിച്ചു.

04 Apr 2024 22:19 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : മലയാളം, ഹിന്ദി, ഇംഗ്ലീഷ് അടിസ്ഥാന ഭാഷാപഠന ക്ലാസ്സായ മധുരം പഠനം പരിപാടിക്ക് നവജീവൻ വായനശാലയിൽ തുടക്കം കുറിച്ചു. അധ്യാപകനായ കെ.കുഞ്ഞികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. 40 ദിവസം നീണ്ടു നിൽക്കുന്ന ക്ലാസ്സുകളിൽ വിവിധ അധ്യാപകർ പങ്കെടുക്കും.


വായനശാല പ്രസിഡണ്ട് സനിൽ നടുവത്ത് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ

പ്രോഗ്രാം കൺവീനർ അഡ്വ.ഷബ്റേസ് അൻവർ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോർഡിനേറ്റർ മനീഷ്.കെ.പി കാര്യങ്ങൾ

വിശദീകരിച്ചു. ജംഷീന.ഒ നന്ദി പറഞ്ഞു.

തുടർന്നു നടന്ന ക്ലാസ്സുകൾക്ക് വിജിഷ മോൾ, രജനി.വി.കെ, റോഷ്നി വി.പി എന്നിവർ നേതൃത്വം നൽകി


Follow us on :

More in Related News