Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 19:34 IST
Share News :
ചെറുതോണി: അഞ്ഞൂറോളം കുടുബങ്ങളെ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കിക്കൊണ്ട് ഒരു നാടിനെ ഉന്‍മൂലനം ചെയ്ത വയനാട് പ്രകൃതി ദുരന്തത്തില്‍യാതൊരു ആനുകൂല്യങ്ങളും അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും നിലപാടുകള്‍ കേരളത്തോടുള്ള രാഷ്ട്രീയ പകപോക്കല്‍ എന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍ ആരോപിച്ചു. എത്ര ശ്രമിച്ചിട്ടും അധികാരം പിടിച്ചെടുക്കാന്‍ കഴിയാത്തതിന്റെ രാഷ്ട്രീയ വിരോധമാണ് കേരള ജനതയോട് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി വച്ചുപുലര്‍ത്തുന്നത് എന്നും ജോര്‍ജ് അഗസ്റ്റിന്‍ പറഞ്ഞു. വയനാടിന് കേന്ദ്ര സഹായം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയും സമരപരിപാടികളും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സിബി മൂലേപറമ്പില്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. മിഥുന്‍ സാഗര്‍, ജോസ് ഞായര്‍കുളം, ടി. എസ് ഇസഹാക്ക്, ജോസ് കണ്ണങ്കുളം, ഷാജി വരവുകാലാപറമ്പില്‍, പി.സി തോമസ്, ജോസുകുട്ടി വാണിയപുര, ഡൊമിനിക് മടുക്കക്കുഴി, സജിത പൊന്നപ്പന്‍, മോളി ബേബി, എം.എം തോമസ്, ജോസ് പോത്താനിക്കാട്, ബേബി മാണിശേരിയില്‍, ജോയി മുണ്ടക്കല്‍, ഷിബു തലക്കല്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.