Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2024 12:15 IST
Share News :
കോഴിക്കോട് നഗരത്തിലെ സാമൂഹ്യ സേവനകലാകായിക സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഡയറസ്‌മാർഷലിന്റെ സ്മരണാർത്ഥം റോട്ടറി ക്ലബ് കാലിക്കറ്റ് ബീച്ച് നടത്തുന്ന കാർ റാലി ഈ മാസം 26 ന് കാലത്ത് 8 മണിക്ക് ആരംഭിക്കും. കോഴിക്കോട് ബീച്ച് റോഡിൽ ഉള്ള കോസ്മോപോളിറ്റൻ ക്ലബ്ബ് പരിസരത്തു വെച്ചാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. റെജിസ്ട്രേഷൻ 26 ന് രാവിലെ 7 മണി മുതൽ തുടങ്ങും. 8 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യുന്ന റാലിയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ 7 മണിക്ക് തന്നെ എത്തിച്ചേർന്ന് രജിസ്റ്റർ ചെയ്യേണ്ടതാണ്.
റാലി നടത്തിപ്പിലൂടെ സമാഹരിക്കുന്ന ധനം ജനങ്ങൾക്കിടയിൽ നിസ്വാർത്ഥ സേവനം നടത്തുന്ന ഒരു വ്യക്തിക്ക് അവാർഡ് നൽകാനാണ് ഉപയോഗിക്കുന്നത്. ഇതിനായി മാർഷൽ എൻഡോവ്മെന്റ് 1 ലക്ഷം രൂപയാണ് അവാർഡ് തുകയായി നിശ്ചയിച്ചിട്ടുള്ളത്.
അവാർഡ്‌ദാനത്തിനായി പൊതുജനങ്ങളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളിൽ നിന്നും സ്ക്രീനിംഗ് കമ്മിറ്റി തെരഞ്ഞെടുത്ത 3 പേരിൽ ഒരാൾക്കാണ് ഒരു ലക്ഷം രൂപയുടെ അവാർഡ് നൽകുക. പ്രതിഫലേച്ഛ ഇല്ലാതെ നിസ്വാർത്ഥ സേവനം നടത്തുന്ന വ്യക്തിക്കാണ് അവാർഡ് നൽകുന്നത്. പൊതുജനങ്ങളുടെ സോഷ്യൽ മീഡിയ വോട്ടിങ്ങിലൂടെയാണ് അവസാന വിജയിയെ തീരുമാനിക്കുന്നത്. സോഷ്യൽ മീഡിയ വോട്ടിങ്ങിൽ പങ്കെടുക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു
ജൂൺ5 ന് ടൗൺഹാളിൽ വെച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ വെച്ച് അന്തിമവിജയിയെ പ്രഖ്യാപിക്കും.
വാർത്താ സമ്മേളനത്തിൽ ഡിസ്ട്രിക്ട് ഗവർണർ ഡോ. സേതു ശിവശങ്കർ, പ്രസിഡണ്ട് സിജു തോമസ്, സെക്രട്ടറി എൻ പി പ്രവീൺകുമാർ, കോഡിനേറ്റർ ജീസ് വെൺമരത്ത്, സുധീപ് കരാട്ട് പറമ്പത്ത്, സുബിൻ മാർഷൽ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.