Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പട്ടണം കവലയിൽ അടിപ്പാത; അമ്മമാരുടെ അടുപ്പ് കൂട്ടി സമരം

04 Nov 2024 19:27 IST

Anvar Kaitharam

Share News :

പട്ടണം കവലയിൽ അടിപ്പാത; അമ്മമാരുടെ അടുപ്പ് കൂട്ടി സമരം


പറവൂർ: ദേശീയപാത 66 ലെ പട്ടണം കവലയിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന റിലേ സമരം 33 ദിവസം പിന്നിടുന്നു. സമരത്തിൻ ഭാഗമായി അമ്മമാരുടെ നേതൃത്വത്തിൽ സമരപന്തലിൽ അടുപ്പ് കൂട്ടി സമരം നടത്തി.

കോൺഗ്രസ് ജില്ലാ സെക്രട്ടറി കൊച്ചുത്രേസൃ ഉദ്ഘാടനം ചെയ്തു. ഗിരിജാ രാജു അദ്യക്ഷത വഹിച്ച ചടങ്ങിൽ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് രമണി കൃഷ്ണൻ കുട്ടി, സി പി ഐ ജില്ലാ കൗൺസിൽ അംഗം എസ് ശ്രീകുമാരി, രജിതാ ഉണികൃഷ്ണൻ, ശംഭു മാഷ്, സൈനാ പ്രകാശൻ, കെ വി അനന്തൻ മാസ്റ്റർ, റഷീദ് പട്ടണം എന്നിവർ സംസാരിച്ചു. ലീനാ രാജേന്ദ്രൻ സ്വാഗതവും സന്ധ്യാരമേശൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News