Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2024 20:25 IST
Share News :
മുക്കം:മാതൃക ഹരിത ബൂത്തിനൊപ്പം സെൽഫി പോയിന്റ് ഒരുക്കി മുക്കം നഗരസഭാ ഹെൽത്ത് വിഭാഗം. മണാശ്ശേരി ജി യു പി സ് കൂളിൽ ആണ് ബൂത്ത് ഒരുക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനോടൊപ്പം തന്നെ പരിസ്ഥിതിയും സംരക്ഷിക്കുക എന്ന് പൊതുജനങ്ങൾക്ക് അവബോധം നൽകുക എന്നുള്ളതാണ് നഗരസഭ ഇതിലൂടെ ഉദ്ദേശിക്കുന്നത് . ഇവിടെ വരുന്ന എല്ലാവർക്കും സെൽഫി എടുക്കാൻ ഉള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണമായും ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് പിന്നെ തെരഞ്ഞെടുപ്പ് കഴിയുന്നതോടൊപ്പം തന്നെ പ്രദേശത്തെ 33 പോളിംഗ് ബൂത്തിലും തെരഞ്ഞെടുപ്പ് പൂർത്തീകരിക്കുന്ന ഉടൻതന്നെ ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ഹരിത കർമ്മ സേന ഉപയോഗിച്ചുകൊണ്ട് ശേഖരിച്ച് സംസ്കരിക്കുന്നതാണ്. ഓരോ ആഘോഷം കഴിയുംതോറും പ്രകൃതിക്ക് യാതൊരുവിധ ആഘാതവും ഉണ്ടാകാതിരിക്കുക എന്നുള്ളതാണ് നഗരസഭ ഇതിലൂടെ സന്ദേശം നൽ ക്കുന്നത് നഗരസഭ ക്ലീൻ സിറ്റി മാനേജർ സജി മാധവന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജില എം,മോഹനൻ കെ,ആശ തോമസ്,ഷിബു. വി ശുചിത്വ മിഷൻ യംഗ് പ്രൊഫഷണൽ ശ്രീലക്ഷ്മി, KSWMP എഞ്ചിനീയർ സാരംഗി കൃഷ്ണ മറ്റു നഗരസഭ ശുചീകരണ തൊഴിലാളികളാണ് ഈ ബൂത്ത് ഒരുക്കിയിട്ടുള്ളത്.
Follow us on :
Tags:
More in Related News
Please select your location.