Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2024 19:04 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ
ഞാറ്റുവേല ചന്ത നഗരസഭ ചെയർമാൻ പിപി ഷാഹുൽഹമീദ് കർഷകന്
ഫലവൃക്ഷ തൈ നൽകി കൊണ്ട്
ചന്ത ഉദ്ഘാടനം ചെയ്തു. ചന്തയിൽ പരപ്പനങ്ങാടിമുനിസിപ്പാലിറ്റിയിലെ കർഷകരുടെ കാർഷിക ഉത്പന്നങ്ങളും കുടുംബശ്രീ അംഗങ്ങളുടെ ഉൽപ്പന്നങ്ങളും പരപ്പനങ്ങാടി എക്കോ ഷോപ്പിന്റെ കാർഷിക ഉൽപന്ന ഉപാധികളും വിതരണം ചെയ്തു. കൃഷിവകുപ്പിന്റെ വിവിധ പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിൻ തൈ പച്ചക്കറി തൈകൾ കുരുമുളക് വള്ളി എന്നിവ ചന്തയിൽ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. സ്മാം പദ്ധതി പ്രകാരം കർഷകർക്ക് കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിന് ഉള്ള ഓൺലൈൻ രജിസ്ട്രേഷനും നടത്തിയ മേളയിൽ വിവിധതരം നൂതന കാർഷിക യന്ത്രങ്ങൾ പ്രദർശിപ്പിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ ഷഹർബാനു അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ, ഡിവിഷൻ കൗൺസിലർമാരായ കാർത്തികേയൻ , ഹസൻകോയ , ജയദേവൻ തുടങ്ങി മറ്റ് കൗൺസിലർമാരും, എഡിസി മെമ്പർമാർക്ക് വേണ്ടി സിദ്ധാർത്ഥൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ ഇർഷാന എംപി സ്വാഗതവും, കൃഷി അസിസ്റ്റൻറ് ഓഫീസർ സമീർ നന്ദിയും രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.