Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 20:07 IST
Share News :
ഇടുക്കി: രാമക്കല്‍മേട്ടില്‍ റിസോര്‍ട്ടുകളില്‍ വിനോദസഞ്ചാരികള്‍ക്കായി ചാരായം വാറ്റി വില്‍പ്പന നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി എക്‌സൈസ് കണ്ടത്തല്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം ആമപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 400 ലിറ്റര്‍ കോട പിടിച്ചെടുത്തു. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ സംഘം രാമക്കല്‍ മേട് ആമപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വ്യാജ വാറ്റിനായി പാകപ്പെടുത്തിയ 400 ലിറ്റര്‍ കോട കണ്ടെത്തിയത്. സി.ഐ വിജയകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഷാഡോ വിഭാഗം നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്. മുന്‍പും ഈ ഭാഗത്ത് നിന്നും കോട കണ്ടെടുത്ത് കേസ് എടുത്തിരുന്നതാണ്. അനെര്‍ട്ടിന്റെ സോളാര്‍ പാടത്തിന് സമീപത്ത് നിന്നും വനമേഖലയില്‍ നിന്നാണ് ഇത്തവണയും കോട ലഭിച്ചത്. റിസോര്‍ട്ടുകളിലെ വിനോദ സഞ്ചാരികള്‍ക്കായിട്ടാണ് വ്യാജ വാറ്റിനായി കോട സൂക്ഷിച്ചതെന്ന് സമീപ വാസികള്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. മേഖലയില്‍ വിനോദസഞ്ചാര കേന്ദ്രം കേന്ദ്രീകരിച്ച് ചാരായ മാഫിയ പ്രവര്‍ത്തിക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. പ്രകാശ്, അസീസ്, അനൂപ്, രതീഷ്, അരുണ്‍ മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.