Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി നഗരസഭ ഹരിത കർമസേനക്ക് പണം കൃത്യമായി വേണം; ശേഖരിച്ച മാലിന്യങ്ങൾ രണ്ടു മാസമായി ബസ്സ്റ്റോപ്പിൽ

22 Jun 2024 10:13 IST

Jithu Vijay

Share News :


 തിരൂരങ്ങാടി : നഗരസഭയിൽ ഹരിത കർമ സേന ശേഖരിക്കുന്ന മാലിന്യം രണ്ടു മാസമായി പൊതു സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നു. ചെമ്മാട് - തിരൂരങ്ങാടി റോഡിൽ മമ്പുറം പുതിയ പാലം ബസ്റ്റോപ്പിന് പിൻവശത്ത് കൂട്ടിയിട്ടിരിക്കുകയാണ്. രണ്ടു മാസം മുമ്പ് ശേഖരിച്ച മാലിന്യം അടുത്ത ദിവസം തന്നെ കൊണ്ടുപോകുമെന്ന് പറഞ്ഞാണ് ഹരിത സേന വളണ്ടിയർമാർ ഇവിടെ വെച്ചത്. പിന്നീട് അതുവഴി അവർ വന്നിട്ടില്ല. ഒരു മാസത്തിന് ശേഷം വീണ്ടും വന്ന് തൊട്ടടുത്ത പെട്ടിക്കടയിൽ നിന്ന് യൂസർ ഫീ നൂറ് രൂപ വാങ്ങി വീണ്ടും അവിടെ മാലിന്യം കൂട്ടിയിടുകയാണത്രെ ചെയ്തത്. നാളെ തന്നെ കൊണ്ടുപോകുമെന്ന് പറഞ്ഞ് പോയശേഷം പിന്നെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.


സംസ്ഥാന പാതയിലെ പ്രധാന ബസ്റ്റോപ്പാണിത്. ദിവസവും മമ്പുറം മഖാമിലേക്ക് വരുന്ന നൂറുക്കണക്കായ യാത്രക്കാരും വിദ്യാർഥികളും ബസ് കാത്ത് നിൽക്കുന്ന സ്റ്റോപ്പാണിത്. വീട്ടുകാർ മാലിന്യം അലക്ഷ്യമായി ഇട്ടു എന്ന് പറഞ്ഞ് പിഴ ഈടാക്കുന്ന നഗരസഭ തന്നെ ഇങ്ങനെ ഇടുമ്പോൾ ആരാണ് നടപടി സ്വീകരിക്കുക എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.



Follow us on :

Tags:

More in Related News