Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2024 18:38 IST
Share News :
വൈക്കം: കേരള ബ്രാഹ്‌മണസഭ വൈക്കം ഉപസഭയുടെ ആഭിമുഖ്യത്തില്‍ നവരാത്രി ആഘോഷത്തിന്റ ഭാഗമായി ദുര്‍ഗാഷ്ടമി നാളില്‍ കന്യാപൂജയും സുവാസിനി (സുമംഗലി) പൂജയും നടത്തി. ഒമ്പത് ദേവിമാരുടെ സങ്കല്‍പ്പത്തില്‍ ഒന്‍പത് സുമംഗലികള്‍ക്കും അഞ്ച് കന്യാകുട്ടികള്‍ക്കും താംബൂലവും വസ്ത്രവും വച്ച് പൂജകള്‍ ചെയ്തു. ചടങ്ങുകളുടെ ഭാഗമായി വിശേഷാല്‍ പൂജയും, താംബൂല വിതരണവും ലളിതസഹസ്രനാമ പാരായണവും ഉണ്ടായിരുന്നു. വൈക്കം സമൂഹം മഠത്തില്‍ നടത്തിയ ചടങ്ങിൽ
നല്ലെഴുത്ത്മഠം കൃഷ്ണമൂര്‍ത്തി മുഖ്യകാര്‍മികത്വം വഹിച്ചു. വൈക്കത്തെ നിരവധി ബ്രാഹ്‌മണ കുടുംബങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. നവരാത്രി ആഘോഷം ഞായറാഴ്ച സമാപിക്കും. കേരള ബ്രാഹ്‌മണസഭ വൈക്കം ഉപസഭ പ്രസിഡന്റ് പി.ബാലചന്ദ്രന്‍, സെക്രട്ടറി കെ.സി കൃഷ്ണമൂര്‍ത്തി, ഗോപാലകൃഷ്ണ അയ്യര്‍, പ്രിയ അയ്യര്‍, സന്ധ്യ ബാലചന്ദ്രന്‍, രമ്യ രാജേഷ്, സൂര്യലക്ഷ്മി, ഭാഗ്യലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.
Follow us on :
Tags:
More in Related News
Please select your location.