Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാവൂർ എൻഐടി കൊടുവള്ളി റോഡ് സാമൂഹ്യാഘാത പഠനം ഹിയറിംഗ് നവംബർ 20,21 തീയതികളിൽ

19 Nov 2024 20:19 IST

Basheer Puthukkudi

Share News :

മാവൂർ എൻഐടി കൊടുവള്ളി റോഡിൻ്റെ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള സാമൂഹ്യാഘാത പഠനം ഹിയറിംഗ് നവംബർ 20,21 തീയതികളിലായി നടത്തുമെന്ന് പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. നവംബർ 20ന് ഉച്ചക്ക് 2-30 മുതൽ മാവൂർ ഗ്രാമപഞ്ചായത്ത് ഹാളിലും നവംബർ 21ന് രാവിലെ 10-30 മുതൽ കൊടുവള്ളി മുനിസിപ്പാലിറ്റി ഹാളിലുമാണ് പബ്ലിക് ഹിയറിങ് നടത്തുന്നത്. കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെ സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റിനെയാണ് പഠനത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. 2013ലെ എൽ.എ.ആര്‍.ആര്‍ ആക്ട് പ്രകാരം മാവൂർ, പൂളക്കോട്, ചാത്തമംഗലം, കൊടുവള്ളി വില്ലേജുകളുടെ പരിധിയിലുള്ള 94.65 ആർസ് സ്ഥലമാണ് റോഡിൻ്റെ വികസനത്തിന് വേണ്ടി ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നതോടെ കിഫ്ബി മുഖേന അനുവദിച്ച 52.2 കോടി രൂപയുടെ നവീകരണ പ്രവൃത്തികൾ ആരംഭിക്കും. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കേന്ദ്ര നിയമത്തിലെ സങ്കീർണതകളാലും ഓരോ ഘട്ടത്തിലും നിഷ്കർഷിക്കപ്പെട്ട സമയക്രമം പാലിക്കേണ്ടതിനാലും നടപടികളിൽ വരുന്ന കാലതാമസം പരിഗണിച്ച് റോഡ് ഗതാഗത യോഗ്യമാക്കാൻ അനുവദിച്ച 2.25 കോടി രൂപയുടെ റീ ടാറിംഗ് പ്രവൃത്തി മാവൂരിൽ നിന്ന് ആരംഭിച്ചതായും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.

Follow us on :

More in Related News