Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രണ്ടാം ഭാര്യയുടെ മകൾ നൽകിയ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി ഉത്തരവായി

02 Jul 2024 22:17 IST

MUKUNDAN

Share News :

ചാവക്കാട്:രണ്ടാം ഭാര്യയുടെ മകൾ നൽകിയ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി ഉത്തരവായി.ലോട്ടറി കച്ചവടം നടത്തിയിരുന്ന 56 കാരനെയാണ് വെറുതെ വിട്ട് പോക്സോ അതിവേഗ കോടതി ജഡ്ജ് അന്യാസ് തയ്യിൽ ഉത്തരവിട്ടത്.എരുമപ്പെട്ടിയിലുള്ള യുവാവുമായി രണ്ടാം ഭാര്യയുടെ മകൾക്കുള്ള പ്രണയം പ്രതി കണ്ടെത്തിയതിലുള്ള വിരോധമാണ് തന്നെ കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന പരാതി നൽകിയതിന് പിന്നിലെന്ന് കോടതി കണ്ടെത്തി.രണ്ടാം ഭാര്യയും പ്രണയബന്ധത്തെ എതിർത്തിരുന്നു.എന്നാൽ ഇവർ യഥാസമയം പോലീസിനെ അറിയിക്കാത്തതിലും,അമ്മയെയും പ്രതി ചേർത്തിരുന്നു.എന്നാൽ എല്ലാ വകുപ്പിലും കുറ്റക്കാരല്ലെന്ന് കണ്ട് ഇരയുടെ അമ്മയെയും,രണ്ടാം ഭർത്താവിനെയും കോടതി വെറുതെ വിട്ടു.പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ കെ.ഡി.വിനോജ്,വിനായക് കുറുവത്ത് എന്നിവർ ഹാജരായി.

Follow us on :

More in Related News