Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടിഞ്ഞി ഫൈസൽ കേസിൽ സ്പഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ പിൻ മാറ്റം

06 May 2024 10:41 IST

Jithu Vijay

Share News :


മലപ്പുറം : ഏറെ കോളിളക്കം സൃഷ്ടിച്ച കൊടിഞ്ഞി ഫൈസൽ വധകേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ പിൻമാറ്റം പകരക്കാരനെ നിശ്ചയിക്കണമെന്നതിൽ സർക്കാർ തീരുമാനം വൈകുന്നതിനിടെ ഇന്ന് കേസ് ജില്ല കോടതി പരിഗണിക്കും. വിചാരണയുടെ തിയതി പ്രഖ്യാപിക്കാനാണ് ഇന്ന് കേസ് പരിഗണിക്കുന്നതെങ്കിലും മാറ്റി വെക്കാനാണ് സാധ്യത. എൻ.ആർ കൃഷ്ണകുമാർ ജഡ്ജി ആയിട്ടുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

നേരത്തെ വിചാരണക്ക് തിയതി ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും സെപെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർഹാജരായിരുന്നില്ല.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിനിയമിക്കണമെന്ന ഫൈസലിൻ്റെ മാതാവ് ആവശ്യപെട്ടിട്ടുണ്ട്.


കാസർഗോഡ് സീനിയർ അഭിഭാഷകനായ ശ്രീധരൻ വക്കീലിനെ ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത് ഇദ്ധേഹത്തിന് രോഗങ്ങൾ കാരണം അസൗകര്യമാണെന്ന് കാണിച്ച് സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് ടി.പി.ചന്ദ്രശേഖരൻ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന കോഴിക്കോട്ടെ സീനിയർ അഭിഭാഷകൻ കുമാരൻ കുട്ടിയെ നിയമിക്കണമെന്ന ആവശ്യമാണ് സർക്കാറിൻ്റെ കനിവിനായി കാത്ത് നിൽക്കുന്നത്. ഇന്ന് പരിഗണിക്കുമ്പോൾ ജില്ല പബ്ലിക് പ്രോസിക്യൂട്ടർ ജബ്ബാർ ഹാജരാകും.


തിരൂർ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. 2016 നവ:10 ന് പുലർച്ചെയാണ് കൊടിഞ്ഞി ഫാറുഖ് നഗറിൽ വെച്ച് ഫൈസലിനെ ആർ.എസ് എസ് കൊലയാളി സംഘം വെട്ടി കൊലപെടുത്തിയത്. 16 പ്രതികളുള്ള കേസിൽ പ്രതിയായ വിപിൻ കൊല്ലപെട്ടിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ആർ.എസ് എസ് പ്രവർത്തകരായ പ്രതികളെ രക്ഷപ്പെടുത്താൻ നീക്കമുണ്ടെന്നാരോപിച്ച് ശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതും പ്രതികളെ പിടി കൂടുന്നതും. അറസ്റ്റ് ചെയ്തപെട്ട പ്രതികൾ 29 ദിവസം കൊണ്ട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതും അടക്കം കേസിൽ രാഷ്ട്രീയ ഇടപെടൽ നടന്നതായ ആരോപണങ്ങൾക്കിടെയാണ് കേസ് വിചാരണക്കായി എത്തുന്നത്.

Follow us on :

Tags:

More in Related News