Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കണം.

26 Jun 2024 21:15 IST

UNNICHEKKU .M

Share News :


മുക്കം:യുവതയെയും വിദ്യാർത്ഥികളെയും ഭീകരമായി സ്വാധീനിക്കുകയും തലമുറകളെ നശിപ്പിക്കുകയും ചെയ്യുന്ന ലഹരിക്കെതിരെ അതിശക്തമായ പോരാട്ടം അനിവാര്യമാണെന്ന് മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിലെ ജാഗ്രതാ സമിതിയും ഹയർ സെക്കണ്ടറി യൂണിറ്റ് എൻ.എസ്.എസും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സംഗമം അഭിപ്രായപ്പെട്ടു.ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച സംഗമം വാർഡ് കൗൺസിലർ പ്രജിത പ്രദീപ് 

ഉദ്ഘാടനം ചെയ്തു. കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ്‌ കെ.പി. ദുര്യോധനൻ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.മദ്യ നിരോധന സമിതി ഓൾ ഇന്ത്യാ ഓർഗനൈസർ എസ്. ബാബുരാജ് തിരുവനന്തപുരം കുട്ടികളുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകി. സംസ്ഥാന സാരഥികളായ എസ്. ശശിധരൻ, മുഹമ്മദ്‌ ഇല്യാസ്, രവീന്ദ്രൻ, ദാമോദരൻ കോഴഞ്ചേരി, പി.ടി.എ പ്രസിഡന്റ്‌ ഇ.കെ മിജിയാസ് എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ പ്രധാന അദ്ധ്യാപകൻ എൻ.കെ മുഹമ്മദ്‌ സലീം ആധ്യക്ഷത വഹിച്ചു.

ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ പി.പി മോനുദ്ധീൻ സ്വാഗതവും  എൻ.എസ്.എസ് കോഡിനേറ്റർ ജൂബി ജോസ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News