Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2024 15:18 IST
Share News :
ചാലക്കുടി സൗത്ത് ജംഗ്ഷനിലേയും ഹൗസിംഗ് ബോർഡ് കോളനിയിലേയും, മഴ വെള്ളക്കെട്ട് ഒഴിവാക്കുന്നതിൻ്റെ ഭാഗമായി കെഎസ്ആർടിസി കോമ്പൗണ്ടിൽ കൂടി പള്ളി തോട്ടിലേക്ക് എത്തിചേരുന്ന തോട്ടിലെ തടസ്സങ്ങൾ നീക്കിയുള്ള ശുചീകരണം നഗരസഭ തുടരുന്നു.
കെട്ടുകൾ ഇടിഞ്ഞും മരങ്ങൾ വളർന്നും വെള്ളം ഒഴുകി പോകാത്ത അവസ്ഥയിലായിരുന്ന തോട് ഹിറ്റാച്ചി ഉപയോഗിച്ച് താഴ്ത്തി തടസ്സങ്ങൾ നീക്കം ചെയ്യുകയാണ്.
കെഎസ്ആർടിസി വളപ്പിലെ വെള്ളക്കെട്ട് ഒഴിവാക്കാനും ഇത് വഴി സാധിക്കും.
കെഎസ്ആർടിസി കോമ്പൗണ്ടിന് താഴെ പള്ളിതോട് വരേയുള്ള തോട് നഗരസഭ നേരത്തെ ശുചീകരിച്ചിരുന്നു.
യന്ത്രമിറക്കി ശുചീകരണം നടത്താൻ സാധിക്കാതിരുന്ന
ഇടുകൂട് തോട്, കുട്ടാടം പാടം തോട്, അട്ടാതോട് ആര്യങ്കാല തോട്, എന്നിവിടങ്ങളിൽ തൊഴിലാളികളെ ഉപയോഗിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നത്.
പറയൻ തോട്ടിലെ ദേശീയ പാത മുതൽ റെയിൽവേ ലൈൻ വരെയുള്ള ഭാഗത്തെ ശുചീകരണം ജംങ്കാറും ഹിറ്റാച്ചിയും ഉപയോഗിച്ചുള്ള ശുചീകരണം പൂർത്തിയാവുന്നു.
കാരക്കുളത്തു നാട് ഭാഗത്തെ പറയൻ തോട് ശുചീകരണം തുടരും.
ഒന്നാം വാർഡിൽ ദേശീയ പാതയോട് ചേർന്നും, സിത്താര നഗറിലും മോനപ്പിള്ളി റോഡിലും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളും അടിയന്തിരമായി പൂർത്തിയാക്കി.
Follow us on :
Tags:
More in Related News
Please select your location.