Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2024 18:04 IST
Share News :
വൈക്കം: എസ്എൻഡിപി യോഗം 1659-ാം നമ്പർ കീഴൂർ ശാഖയുടെ കീഴിലുള്ള ഗുരുദേവക്ഷേത്രത്തിലെ രണ്ടാമത് പ്രതിഷ്ഠാദിന വാർഷികവും നടപ്പന്തൽ, കൊടിമര സമർപ്പണവും 2024 ഏപ്രിൽ 22, 23 തീയ്യതികളിൽ നടക്കും. ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലൻ തന്ത്രിയുടെയും മേൽശാന്തി മിഥുൻ ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ പ്രതിഷ്ഠ വാർഷികം നടക്കും. 22 ന് രാവിലെ ആറിന് നടതുറപ്പ്, 6.30ന് ഉഷപൂജ, ഏഴിന് ഗണപതിഹോമം എട്ടിന് കൊടിമര സമർപ്പണം, പതാക ഉയർത്തൽ, 8.15ന് ഗുരുദേവ കൃതികളുടെ പാരായണം,
9.30ന് ഉച്ചപൂജ, വൈകിട്ട് 5.30 നടതുറപ്പ്,
6.30ന് ദീപാരാധന, പ്രസാദശുദ്ധി, സോപാനസംഗീതം, 7.15ന് താലപ്പൊലി,
7.30ന് അത്താഴപൂജ, തുടർന്ന് വൈക്കം വിശ്വനാഥ ബ്രഹ്മ ഓർക്കസ്ട്രായുടെ ഭക്തിഗാനമേള, 9.ന് പ്രസാദകഞ്ഞി.
23 ന് രാവിലെ ആറിന് നടതുറപ്പ്,
6.30ന് ഉഷ പൂജ,ഏഴിന് ഗണപതിഹോമം,
എട്ടിന് ഗുരുദേവ കൃതികളുടെ പാരായണം,
9. 30ന് കലശപൂജ, 10. നു കലശാഭിഷേകം, ഉച്ചപൂജ, 11ന് നടപ്പന്തൽ സമർപ്പണം,
5.30ന് നടതുറപ്പ് ,6.30ന് ദീപ കാഴ്ച
7ന് കീഴൂർ 3029 നമ്പർ വനിതാ സംഘത്തിന്റെ തിരുവാതിര,തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടക്കുമെന്ന് പ്രസിഡണ്ട് എം വി ഭാസി മടത്തി പറമ്പിൽ, സെക്രട്ടറി പി. കെ മോഹൻദാസ് പുത്തൻപുരയിൽ, കെ ടി.മിനിലാൽ, രാജു മടക്കത്തടം,ജയപ്രകാശ്, സന്മയൻ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.