Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെച്ചൂർ പഞ്ചായത്തിൽ സംരംഭത്വ ബോധവൽക്കരണ ശില്പശാല നടത്തി.

03 Nov 2024 14:08 IST

santhosh sharma.v

Share News :

വെച്ചൂർ: പുതു സംരംഭകരെ കണ്ടെത്തുന്നതിനു വേണ്ടി വെച്ചൂർ പഞ്ചായത്തിൽ സംരംഭത്വ ബോധവൽക്കരണ ശില്പശാല നടത്തി. വൈക്കം താലൂക്ക് വ്യവസായ ഓഫീസും വെച്ചൂർ പഞ്ചായത്തും കൂടി സംയോജിതമായി നടപ്പിലാക്കിയ ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സോജി ജോർജ്, വാർഡ് മെമ്പർമാരായ സ്വപ്ന രാജൻ, ബിന്ദുമോൾ, വൈക്കം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ അമ്പിളി സി. കെ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സംരംഭകർക്കായുള്ള ബോധവൽക്കരണ ക്ലാസ്സ്‌ വെച്ചൂർ പഞ്ചായത്ത്‌ എന്റർപ്രൈസസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് സൂരജ് എസ് നിർവഹിച്ചു. തുടർന്ന് സംരംഭകരുടെ സംശയനിവാരണവും നടന്നു.

Follow us on :

More in Related News