Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Dec 2024 13:28 IST
Share News :
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ടിവി പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല. ഏഷ്യാനെറ്റ് ന്യൂസ് ആണ് അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ കണ്ടെത്തിയത്. കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്.
കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പിയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ പ്രശാന്തിന്റെ ചില മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകളും ദൃശ്യങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണം പണയംവച്ചത് മുതല്‍ നവീന്‍ ബാബുവിന്റെ ക്വാര്‍ട്ടേഴ്സിലേക്ക് എത്തുന്നത് വരെയുള്ള മൊഴികളില്‍ തെളിവുകളുണ്ട്.
ക്വാര്‍ട്ടേഴ്സിന് സമീപം എത്തിയതിന് ശേഷം തുടര്‍ന്ന് സംഭവിച്ച കാര്യങ്ങളില്‍ തെളിവില്ല. ഒക്ടോബര്‍ അഞ്ചിന് സ്വര്‍ണം പണയംവച്ചതിന്റെ രസീത് പ്രശാന്ത് അന്വേഷണ സംഘത്തിന് കൈമാറി. ഒക്ടോബര്‍ ആറിന് പ്രശാന്തും നവീന്‍ബാബുവും തമ്മില്‍ നാല് തവണ ഫോണില്‍ സംസാരിച്ചു. ഇതിന് ശേഷമാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.
Follow us on :
Tags:
More in Related News
Please select your location.