Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി റേഞ്ചിലെ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകൾ ഉടൻ തുറക്കണമെന്ന് ആവശ്യം- എക്സൈസ് റേഞ്ച് ഓഫീസ് പടിക്കൽ ചെത്തുതൊഴിലാളികൾ കൂട്ടധർണ്ണ നടത്തി.

06 Jul 2024 18:51 IST

santhosh sharma.v

Share News :

വൈക്കം: കടുത്തുരുത്തി റേഞ്ച് 3-ാം ഗ്രൂപ്പിലെ 6 കള്ള് ഷാപ്പുകൾ കഴിഞ്ഞ 3 മാസത്തിൽ അധികമായി അടഞ്ഞുകിടക്കുന്നതിൽ പ്രതിക്ഷേധിച്ച് ചെത്ത് തൊഴിലാളികൾ

എക്സൈസ് റേഞ്ച് ഓഫീസ് പടിക്കൽ കൂട്ടധർണ്ണ നടത്തി. നിലവിലുണ്ടായിരുന്ന ലൈസൻസി പുതുക്കാതിരുന്നതു കൊണ്ടാണ് അടഞ്ഞുപോയതെന്നും, എക്സൈസ് ഡിപ്പാർട്ട്‌മെൻ്റ് വിചാരിച്ചിരുന്നെങ്കിൽ ഇത്രയും കാലവിളംബം വരാതെ ബദൽ സംവിധാനം ഉണ്ടാക്കി ഷാപ്പുകൾ തുറക്കാൻ കഴിയു മായിരുന്നുവെന്നും. ഗവൺമെന്റിന്റെയും എക്സൈസ് ഡിപ്പാർട്ട്മെൻ്റിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും നിവേദനം നൽകിയിട്ടും ഗൗനിക്കാൻ തയ്യാറായില്ലെന്നും തൊഴിലാളികൾ ആരോപിച്ചു. 30ൽ അധികം തൊഴിലാളി കുടുംബങ്ങൾ സർക്കാരിന്റെയും ഡിപ്പാർട്ട്‌മെൻ്റിൻ്റെയും അനാസ്ഥമൂലം തൊഴിൽ നഷ്‌ടപ്പെട്ട് പ്രതിസന്ധിയിലാണ്. ഒരു പ്രദേശത്തെ കള്ള് വ്യവസായത്തെ തകർക്കുന്ന നടപടിയാണ് ഗവൺമെൻറ് സ്വീകരിക്കുന്നതെന്നും ബാർ ഉടമകളുടെയും വ്യാജമദ്യലോബിയുടെയും സമ്മർദ്ദം ഇക്കാര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നതായും, അടിയന്തിരമായി ഷാപ്പുകൾ തുറക്കാനുള്ള നടപടി സ്വീകരിക്കാൻ ഗവൺമെന്റും എക്സൈസ് അധികാരികളും തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ സമരം തുടങ്ങുമെന്നും യൂണിയൻ പ്രസിഡൻ്റും സി പി ഐ ജില്ലാ സെക്രട്ടറിയുമായ അഡ്വ. വി. ബി ബിനു അഭിപ്രായപ്പെട്ടു. കടുത്തുരുത്തി എക്സൈസ് റേഞ്ച് ഓഫീസ് പടിക്കൽ നടന്ന ചെത്തുതൊഴിലാളികളുടെ കൂട്ടധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ജനറൽ സെക്രട്ടറി ടി. എൻ രമേശൻ അദ്ധ്യക്ഷത വഹിച്ചു. കെ. എ രവീന്ദ്രൻ, പി. ജി ത്രിഗുണസെൻ, ടി. എം സദൻ, ഡി. രഞ്ജിത്ത് കുമാർ, ജയിംസ് തോമസ്, സി. കെ മോഹനൻ, എം. ആർ സാബു, പി. ആർ ശശി, വിനോദ് പുളിക്കനിരപ്പേൽ, അഡ്വ. പി. എം ബാബുമോൻ, പി. എസ് സാനു, പി. ആർ സുരേഷ്, സി. എ ഐസക്ക് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News