Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചൊക്രമുടി ഒറ്റമരത്ത് മല കീറിയുള്ള നിര്‍മാണ പ്രവര്‍ത്തനം: സ്റ്റോപ്പ് മെമ്മോ നല്‍കി

10 Nov 2024 19:36 IST

ജേർണലിസ്റ്റ്

Share News :


ഇടുക്കി: ചൊക്രമുടി മലനിരയുടെ ഭാഗമായ ഒറ്റമരത്ത് മല കീറിയുള്ള നിര്‍മാണ പ്രവര്‍ത്തനത്തിന് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി. പള്ളിവാസല്‍ വില്ലേജ് ഓഫീസറാണ് സ്വകാര്യ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. റീസര്‍വേ റെക്കോഡില്‍ പുരയിടമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും സ്ഥല പരിശോധനയില്‍ ഏലം പുരയിടത്തില്‍പ്പെട്ട ഭൂമിയാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ താലൂക്ക് സര്‍വേയറുടെ പരിശോധന വേണമെന്നും വില്ലേജ് ഓഫീസര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മൂന്നാറിന് സമീപം ഒറ്റമരം മുതല്‍ ബൈസണ്‍വാലിയുടെ മുകള്‍ഭാഗം, ഗ്യാപ്- ദേവികുളം ഭാഗം എന്നീ സ്ഥലങ്ങള്‍ക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന മലനിരകളാണ് ചൊക്രമുടി മലനിരകള്‍ എന്നറിയപ്പെടുന്നത്. ഇതില്‍ ഗ്യാപ് റോഡിന്റെ താഴ്ഭാഗത്ത് നടത്തിയ അനധികൃത നിര്‍മാണങ്ങള്‍ വിവാദമാവുകയും ഇവിടുത്തെ പട്ടയങ്ങളും തണ്ടപ്പേരും റദ്ദു ചെയ്യാന്‍ റവന്യു വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. 

ഈ സാഹചര്യത്തിലാണ് ചൊക്രമുടി മലയുടെ തുടക്ക ഭാഗമായ മറുവശത്തെ ഒറ്റമരത്തിന് സമീപം മല കീറി റോഡ് നിര്‍മിക്കുകയും, അനധികൃത പാറ ഖനനം നടത്തുകയും, മണ്ണു മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത്. ഒറ്റമരം ജങ്ഷന് താഴ് ഭാഗത്തായി ഉപ്പളക്ക് പോകുന്ന റോഡിന് സമീപത്താണ് അനധികൃത നിര്‍മാണം നടന്നത്. റെഡ്‌സോണില്‍ ഉള്‍പ്പെട്ട പ്രദേശമാണിതെന്നാണ് വിവരം.


Follow us on :

More in Related News