Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 16:17 IST
Share News :
തൊടുപുഴ: കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികളും പരിഹാര മാര്‍ഗങ്ങളും ചര്‍ച്ചചെയ്ത് സെമിനാര്‍. തൊടുപുഴ ഫെസ്റ്റ് 2കെ25 വേദിയില്‍ നടത്തിയ 'കേരളത്തിലെ കാര്‍ഷിക മേഖല, പ്രതിസന്ധികളും പരിഹാര മാര്‍ഗങ്ങളും' സെമിനാറിലാണ് സംസ്ഥാനത്തെയും ജില്ലയിലെയും കര്‍ഷകരുടെ ദുരിതങ്ങള്‍ വിവരിച്ചത്. കൃഷിഭൂമിയുടെ അളവ് കുറയുന്നതും പുതിയ തലമുറ മേഖലയിലേക്ക് വരാത്തതും ഉല്‍പാദനക്ഷമത കുറയാന്‍ കാരണമാകുന്നു. ഇത് കേരളത്തിലെ മാത്രമല്ല, രാജ്യത്തുടനീളമുള്ള പ്രശ്‌നമാണ്. എങ്കിലും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ കേരളത്തെ വ്യത്യസ്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയോട് കൂടുതല്‍ പരിഗണന കാണിക്കണം. സെമിനാറില്‍ പങ്കെടുത്ത് കാഡ്‌സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍ പറഞ്ഞു.
ഉല്‍പാദനത്തിനനുസരിച്ചുള്ള വിപണി ഇല്ലാത്തതും വന്യജീവി ആക്രമണവും കാലാവസ്ഥ വ്യതിയാനവുമാണ് ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രധാന
വെല്ലുവിളികളെന്ന് സെമിനാറില്‍ സംസാരിച്ച മുന്‍ എം.പി ജോയ്‌സ് ജോര്‍ജ് പറഞ്ഞു. കേരള കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍.വി ബേബി, കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് കെ.എല്‍ ജോസഫ്, അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്, കര്‍ഷക കോണ്‍ഗ്രസ് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് റെജി കുന്നംകോട്ട്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, കെ.എസ.്കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആര്‍ ഷാജി എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.