Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

21 Nov 2024 12:56 IST

Basheer Puthukkudi

Share News :

കുന്നമംഗലം: വർദ്ധിച്ചുവരുന്ന തെരുവ് കച്ചവടം നിരോധിക്കാൻ നടപടി സ്വീകരിക്കാതെയും മതിയായ പാർക്കിംഗ് സൗകര്യം ഒരുക്കാതെയും വ്യാപാരികളെ ദ്രോഹിക്കുന്ന കുന്നമംഗലം പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നമംഗലം കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എം. ബാബുമോൻ ഉദ്ഘാടനം ചെയ്തു. സുബൈർ മാലക്കോത്ത് അധ്യക്ഷതവഹിച്ചു. എൻ വിനോദ് കുമാർ, വിപി തൻവീർ, പി ജയശങ്കർ എൻ സുനീർ, പി. സലീം, സുനിൽ കണ്ണോറ, പ്രവീൺ പെരളയിൽ, സുമതി വിപി, ആലീസ് നെൽസൺ, ജിനിലേഷ്, അലവി കാരന്തൂർ, ഭാസ്കരൻ കുന്നമംഗലം, അബു ഹാജി എന്നിവർ സംസാരിച്ചു കെ പി അബ്ദുൽ നാസർ സ്വാഗതവും ശ്രീനാഥ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News