Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിറ്റാറ്റുകരയിൽ അഗ്രിന്യൂട്രി ഗാർഡൻ

13 Dec 2024 10:46 IST

Anvar Kaitharam

Share News :

ചിറ്റാറ്റുകരയിൽ അഗ്രിന്യൂട്രി ഗാർഡൻ


പറവൂർ: കുടുംബശ്രീ മിഷൻ വഴി നടപ്പിലാക്കുന്ന അഗ്രിന്യൂട്രി ഗാർഡൻ പദ്ധതിയുടെ ചിറ്റാറ്റുകര പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി അരൂഷ് ഉൽഘാടനം ചെയ്തു.

ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി എ താജുദീൻ അധ്യക്ഷനായി. വീടുകളിൽ ജൈവ കാർഷിക പോഷക ഉദ്യാനങ്ങൾ ഒരുക്കലാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ വീട്ടിൽ നിന്നും 

പോഷക സമൃദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും ലഭ്യമാക്കാനായി തക്കാളി, പാവൽ, ചീര, മത്തൻ, വെള്ളരി, മല്ലിയില, പുതിന, വെണ്ട, വഴുതന എന്നീ കാർഷിക വിളകൾ ഒരു വാർഡിൽ ഒരു വിള എന്ന രീതിയിൽ 18 വാർഡുകളിലും വിതരണം ചെയ്യും. പഞ്ചായത്ത് മെമ്പർമാരായ പി എ ഷംസുദീൻ, എം എസ് സുരേഷ് ബാബു, സിഡിഎസ് അധ്യക്ഷ സാറാ ബീവി സലിം, മെമ്പർ സെക്രട്ടറി ഉഷാറാണി, മീരാ മുരളി, ബിന്ദു ഷാജി, ബിന്ദു രാജീവ്.എന്നിവർ സംസാരിച്ചു.

Follow us on :

More in Related News