Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വലിയപാറയില്‍ പുലിയുടെ കാല്‍പാടുകള്‍

09 Nov 2024 21:22 IST

ജേർണലിസ്റ്റ്

Share News :

ഇടുക്കി: ചക്കുപള്ളം പഞ്ചായത്തില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന 11-ാം വാര്‍ഡ് വലിയപാറയില്‍ സ്വകാര്യ പുരയിടത്തില്‍ ഭാഗികമായി ഭക്ഷിച്ച നിലയില്‍ മ്‌ളാവിന്റെ ശവശരീരം കണ്ടെത്തിയതോടെ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് പുലിയുടെ കാല്‍പാടുകള്‍ കാണപ്പെട്ടു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കുമളിയില്‍ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കാട്ടുപോത്ത് ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ശല്യം മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് പുലിയുടെ ആക്രമണം ഈ മേഖലയില്‍ ഉണ്ടാകുന്നത് എന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.

ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് ജോസ് പുതുമന, മെമ്പര്‍മാരായ പി.കെ. രാമചന്ദ്രന്‍, മാത്യു പി.ടി, വി.ജെ രാജപ്പന്‍, അന്നക്കുട്ടി വര്‍ഗീസ് തുടങ്ങിയവരും സ്ഥലത്ത് എത്തുകയും നാട്ടുകാരുടെ ആശങ്കക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. പുലിയുടെ സാന്നിധ്യം ഉറപ്പിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ കൂട് സ്ഥാപിക്കുന്നത് അടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും.


Follow us on :

More in Related News