Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തഷ്ടമിയുടെ വിശേഷാൽ ചടങ്ങുകൾക്കായി കാലാക്കൽ കാവുടയോന്റെ ഉടവാൾ ഏറ്റുവാങ്ങി.

20 Nov 2024 00:09 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തഷ്ടമിയുടെ വിശേഷാൽ ചടങ്ങുകൾക്കായി കാലാക്കൽ കാവുടയോന്റെ ഉടവാൾ ഏറ്റുവാങ്ങി. മേൽശാന്തി ടി.വി പുരം സുനിലിൽ നിന്നും വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരിയാണ് ആചാരപ്രകാരം വിശേഷാൽ പൂജകൾക്ക് ശേഷം ഏറ്റുവാങ്ങിയത്. ഉടവാൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആർഭാട പൂർവം വൈക്കം ക്ഷേത്രത്തിലെക്ക് എഴുന്നളളിച്ചു.. വൈക്കം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ട് പുറത്തു പോകുന്ന അവസരത്തിൽ കാലാക്കൽ കാവുടയോന്റെ ഉടവാളുമായി ഒരാൾ അകമ്പടി സേവിക്കുക പതിവാണ് . ഉത്സവത്തിന്റെ എട്ട് , ഒൻപത് ഉൽസവ ദിവസങളിൽ നടക്കുന്ന തെക്കും ചേരിമേൽ, വടക്കും ചേരിമേൽ എഴുന്നള്ളിപ്പിനും ആറാട്ടിനും ക്ഷേത്രമതിൽക്കകം വിട്ട് എഴുന്നള്ളിപ്പ് പോകുന്ന ആചാരമുണ്ട്.. ഉടവാൾ എഴുന്നളളിപ്പിന് കാലാക്കൽ ക്ഷേത്രം വെളിച്ചപ്പാട് രാജേഷ് നടിച്ചിറ ഉപദേശക സമിതി പ്രസിഡൻ്റ് കെ. എസ്. അജിമോൻ സെക്രട്ടറി ശ്രീരാജ്. ജി.നായർ എന്നിവർ പങ്കെടുത്തു. നൂറ് കണക്കിന് ഭക്തജനങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Follow us on :

More in Related News