Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2025 10:15 IST
Share News :
പെന്‍ഷനേഴ്‌സ് യൂണിയന്റെ ലൈബ്രറിയിലേക്ക് പ്രൊഫ.സി.രവീന്ദ്രനാഥ് 450 പുസ്തകങ്ങള്‍ കൈമാറി
പുതുക്കാട്: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ ലൈബ്രറിയിലേക്ക് മുന്‍ വിദ്യാഭ്യാസമന്ത്രിയും ലൈബ്രറി അംഗവുമായ പ്രൊഫസര്‍ സി. രവീന്ദ്രനാഥ് പുസ്തകങ്ങള്‍ കൈമാറി. 75,600രൂപ വില വരുന്ന 450പുസ്തകങ്ങളാണ് കൈമാറിയത്. കെഎസ്എസ്പിയു ജില്ലാകമ്മിറ്റി അംഗം കെ ഒ പൊറിഞ്ചു, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ സുകുമാരന്‍, ലൈേ്രബറിയന്‍ ടി എം രാമന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് പ്രൊഫസര്‍ സി രവീന്ദ്രനാഥില്‍ നിന്ന പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. യൂണിയന്‍ ബ്ലോക്ക് സെക്രട്ടറി കെ വി രാമകൃഷ്ണന്‍ , കെ സി ജോസഫ്, ഡ്യൂണ സി കോവൂര്‍, ജെയ്‌സണ്‍ മാളിയേക്കല്‍, കെ വിജയകുമാരി, ലൗലി ടീച്ചര്‍, റൈസല്‍ പോള്‍ , ഷോബികമോഹനന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു
Follow us on :
Tags:
More in Related News
Please select your location.