Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2024 10:05 IST
Share News :
ജല അതോറിറ്റി ഓഫീസിന് മുന്നിൽ സമരം
പറവൂർ: സിപിഎം ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജല അതോറിറ്റി പറവൂർ ഓഫീസിന് മുന്നിൽ സമരം നടത്തി. നഗരസഭയിലെ 20 മുതൽ 28 വരെയുള്ള വാർഡുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുക, നിരന്തരമായി കുടിവെള്ളക്കുഴൽ പൊട്ടുന്നതിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പാർട്ടി ഏരിയ കമ്മിറ്റി അംഗം ടി വി നിഥിൻ ഉദ്ഘാടനം ചെയ്തു. പി രാധാകൃഷ്ണൻ അധ്യക്ഷനായി. സി പി ജയൻ, എൻ എസ് സുനിൽകുമാർ, നഗരസഭ കൗൺസിലർമാരായ ജയ ദേവാനന്ദൻ, ഷൈനി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് എൻഎച്ച് അധികൃതരുമായി ചർച്ച നടത്തുമെന്നും, തോന്ന്യകാവിൽ നിന്ന് പടിഞ്ഞാറൻ പ്രദേശത്തേക്ക് പുതിയൊരു ലൈൻ വലിച്ച് നിലവിലെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും അസിസ്റ്റൻ്റ് എഞ്ചിനീയർ ഉറപ്പു നൽകിയതായി സിപിഎം നേതാക്കൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.