Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2024 11:13 IST
Share News :
കാഞ്ഞിരപ്പള്ളി :
പ്ലസ് ടു വിദ്യാർത്ഥിനി എഴുതി തയ്യാറാക്കിയ കാലിഗ്രാഫി 21000 രുപയ്ക്ക് ലേലത്തിൽ പോയി.
പെരുവന്താനം സെൻ്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായ നവാസ് - ഷഹന ദമ്പതികളുടെ മകളായ ഫാത്തിമ മിസ്രിയ എന്ന വിദ്യാർത്ഥിനി വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി കാഞ്ഞിരപ്പള്ളി നൈനാർപള്ളിയിൽ ഖുർആനിലെ അധ്യായമായ ഫാത്തിഹ, ആയത്തുൽകുർസിയ്യ് എന്നിവ അടങ്ങിയ അറബിക് കാലിഗ്രാഫി എഴുതി ഫ്രെം ചെയ്താണ് സംഭാവന ചെയ്തത്.
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി കാഞ്ഞിരപ്പള്ളി നൈനാർപള്ളിയിൽ ഖുർആനിലെ അധ്യായമായ ഫാത്തിഹ, ആയത്തുൽകുർസിയ്യ് എന്നിവ അടങ്ങിയ അറബിക് കാലിഗ്രാഫി എഴുതി ഫ്രെയിം ചെയ്തു സംഭാവന ചെയ്തത്.. കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ചീഫ് ഇമാം ഷിഫാർ മൗലവി വെള്ളിയാഴ്ച ജുമാ നമസ്കാരാനന്തരം ഈ കാലിഗ്രാഫി ലേലം ചെയ്തു. പരിപാലന കമ്മറ്റി മെമ്പറായ നവാസ് മടിക്കോലിപ്പറമ്പിൽ 21000 രൂപയ്ക്ക് ഇത് ലേലത്തിൽ എടുത്തത്. സെക്രട്ടറി പി പി അൻസാരി, ഷിഫാർ മൗലവി എന്നിവർ ചേർന്ന് കാലിഗ്രാഫി നവാസിന് കൈമാറി. അതിൽ നിന്നും ലഭിച്ച 21000 രൂപ പള്ളി സ്വരൂപിച്ച വയനാട് ദുരുതാശ്വാസ നിധിയിലേക്ക് കൈമാറി. .
Follow us on :
More in Related News
Please select your location.