Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അച്ഛന്റെ അരങ്ങേറ്റമേളത്തിന് മകന്റെ ഇലത്താളവാദ്യം

07 Oct 2024 23:11 IST

- ENLIGHT REPORTER KODAKARA

Share News :

അച്ഛന്റെ അരങ്ങേറ്റമേളത്തിന് മകന്റെ ഇലത്താളവാദ്യം

കൊടകര ; പഞ്ചാരിയില്‍ അരങ്ങേറ്റംകുറിച്ച അച്ഛന് പിന്നണിയില്‍ ഇലത്താളവാദ്യവുമായി മകനും. കൊടകര പുത്തുകാവ് ദേവീക്ഷേത്രത്തില്‍ മേളകലാസംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന മേളം അരങ്ങേറ്റത്തിലാണ് കാവില്‍ വെങ്ങലശ്ശേരിവീട്ടില്‍ 45 കാരനായ ചന്ദ്രന്റെ അരങ്ങേറ്റമേളത്തിന് ഇലത്താളനിരയില്‍ മകന്‍ ജിഷ്ണു താളമൊരുക്കിയത്. 2015 ലാണ്  ജിഷ്ണുവും അനിയന്‍ ജിത്തുവും കൊടകര തിരുത്തൂര്‍ ക്ഷേത്രത്തില്‍ കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ പഞ്ചാരിമേളം പഠിച്ച് അരങ്ങേറിയത്. ചെണ്ടകലാകാരനാണെങ്കിലും ഇലത്താളക്കാരനായിട്ടാണ് പൂരങ്ങള്‍ക്ക് പങ്കെടുക്കുന്നത്. ഖാദിബോര്‍ഡിലെ താല്‍ക്കാലികജീവനക്കാരന്‍കൂടിയാണ് ജിഷ്ണു. കൊടകര തറവാട് ഹോട്ടലിന്റെ പാര്‍ട്ട്ണറാണ് ചന്ദ്രന്‍.


Follow us on :

More in Related News