Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2024 22:52 IST
Share News :
കടുത്തുരുത്തി: കുറവിലങ്ങാട് ദേവമാതാ കോളജ് വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്കായി സ്വയരക്ഷാ പരിശീലനം നടത്തുന്നു. ജില്ലാ പോലീസ് വിമൻസ് സെൽഫ് ഡിഫൻസ് ടീമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
പെൺകുട്ടികൾ, സമൂഹത്തിൽ നേരിടുന്ന ശാരീരികവും മാനസികവുമായ ചൂഷണങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട കായിക പ്രതിരോധ പരിശീലനവുമാണ് നൽകുന്നത്. കോളജിലെ മുഴുവൻ പെൺകുട്ടികൾക്കുമായി എട്ട് ദിവസങ്ങളിലായി 16 സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു ഉദ്ഘാടനം ചെയ്തു. സിവിൽ പോലീസ് ഓഫീസർമാരായ എൻ.എസ്. നീതുദാസ്, പി. ശിശിര, പി.എസ്. പ്രസീജ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
വിമൻസ് ഫോറം കോ-ഓർഡിനേറ്റേഴ്സായ ഡോ. അരുണിമ സെബാസ്റ്റ്യൻ, ഡോ. സിസ്റ്റർ ഫാൻസി പോൾ, ഷെറിൻ സിറിയക്, ബി. അഞ്ജു എന്നിവരുടെ ചുമതലയിലാണ് പരിശീലന പരിപാടി.
Follow us on :
Tags:
More in Related News
Please select your location.