പതികാലംമുതല്‍ കൊട്ടിക്കയറാന്‍ പതിനൊന്നംഗ മേളസംഘം
19 Sep 2024 20:22 IST
ENLIGHT REPORTER KODAKARA
പതികാലംമുതല്‍ കൊട്ടിക്കയറാന്‍ പതിനൊന്നംഗ മേളസംഘം
കൊടകര തേശ്ശേരി ചീക്കാമുണ്ടി ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ പഞ്ചാരിമേളം പരിശീലനം നടത്തി വന്ന 11 വിദ്യാര്‍ഥികള്‍. ഞായറാഴ്ച അരങ്ങേറ്റം നടത്തും. ഇക്കഴിഞ്ഞ വേനലവധിക്കാലത്ത് ആരംഭിച്ച മേളപരിശീലനം ഓണാവധിക്കാലമായപ്പോഴേക്കും പഞ്ചാരിയുടെ പതികാലം മുതല്‍ കയ്യും കോലും ഉപയോഗിച്ച് കൊട്ടി പൂര്‍ത്തിയാക്കാനായതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികളായ 11 പേര്‍. . പേരാമ്പ്ര സരസ്വതി വിദ്യാനികേതനിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ എന്‍.എസ് ഗൗരിനന്ദക്കൊപ്പം എന്‍.എസ്.ആര്യന്‍, അഖില്‍ കെ. ബിനേഷ്, വിഷ്ണുസുരേഷ്, പി.എം.വിഷ്ണുദേവ് , ശബരീഷ്‌സുരേഷ്, കെ.എസ്.ശ്രീഹരി, ടി.എസ്.നിരഞ്ജന്‍, ആദിദേവ്, പ്രിന്‍സ് എന്നിവരാണ് അരങ്ങേറുന്നത്. കൊടകര ഉണ്ണിയുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. ഞായറാഴ്ച വൈകീട്ട് ആറിന് ക്ഷേത്രസന്നിധിയില്‍ നടക്കുന്ന അരങ്ങേറ്റമേളത്തിന് തുടക്കം കുറിച്ച് പെരുവനം കുട്ടന്‍മാരാര്‍ ഭദ്രദീപം തെളിയിക്കും.