Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുള്ളന്നൂർ ഗവ. എൽ.പി സ്കൂൾ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

26 Feb 2025 20:25 IST

Basheer Puthukkudi

Share News :

ചാത്തമംഗലം : ഗ്രാമപഞ്ചായത്തിലെ പുള്ളാവൂരിൽ പ്രവർത്തിച്ചുവരുന്ന പുള്ളന്നൂർ ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 27 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് റൂം, ഓഡിറ്റോറിയം, കിച്ചൻ ബ്ലോക്ക് എന്നിവയാണ് വിഭാവനം ചെയ്തിട്ടുള്ളത്. എംഎൽഎ ഫണ്ടിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ക്ലാസ് റൂം കോംപ്ലക്സിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. 

ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ നിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കോമ്പൗണ്ട് വാൾ, ഗ്രൗണ്ട് ഇൻ്റർലോക്ക് എന്നിവയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി.എ സിദ്ദീഖ്, വാർഡ് മെമ്പർ പി.ടി അബ്ദുറഹിമാൻ, പി.ടി.എ പ്രസിഡൻ്റ് കെ.സി അബ്ദുൽസലാം, ഹെഡ്മാസ്റ്റർ എം.ടി മുഹമ്മദ്, സ്കൂൾ വികസന സമിതി കൺവീനർ കോട്ടക്കൽ ഷംസുദ്ദീൻ, എസ്.എം.സി ചെയർമാൻ അബ്ദുൽ അസീസ് ആറങ്ങാട്ട്, പൂർവ്വ വിദ്യാർത്ഥി സമിതി കൺവീനർ മുഹമ്മദ് ബഷീർ, സീനിയർ അധ്യാപിക പ്രഭിഷ ജയൻ, സ്റ്റാഫ് സെക്രട്ടറി എം ധീഷ്മ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News