Sat May 31, 2025 9:26 PM 1ST
Location
Sign In
22 Oct 2024 15:44 IST
Share News :
വൈക്കം: ഡിജിറ്റൽ അറസ്റ്റിലൂടെ വൈക്കം ടി.വി പുരം സ്വദേശിയായ വയോധികൻ്റെ 51ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ഉത്തരേന്ത്യൻ സംഘത്തിന്റെ ശ്രമം തടഞ്ഞ വൈക്കം എസ്ബിഐ ശാഖയിലെ സീനിയർ അസോസിയേറ്റും കുലശേഖരമംഗലം നിവാസിയുമായ പി. ഹരീഷിനെ ആദരിച്ചു. പ്രദേശവാസികളുടെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ വാർഡ് മെമ്പർ
പോൾ തോമസ് ഹരീഷിനെ പൊന്നാട അണിയിച്ചു. പഞ്ചായത്ത് അംഗം ബിന്ദു പ്രദീപ്, ധന്യാസുനിൽ, സുഭഗൻ കൊട്ടൂരത്തിൽ, ശശിധരൻ, ടി.ഡി അജിത് കുമാർ, ടി.വി ധരണീധരൻ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.