Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരോഗ്യകേരളം: അവലോകന യോഗം ചേര്‍ന്നു

26 Sep 2025 18:58 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി ആരോഗ്യകേരളം (എന്‍എച്ച്എം) ജില്ലയിലെ ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും പദ്ധതികളുടെ പുരോഗതിയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.


അവലോകന യോഗത്തില്‍ എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.എന്‍. അനൂപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വികസന കമ്മീഷണര്‍ ദിലീപ് കെ. കൈനിക്കര, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. റോജ നാഫ്സത്, ജില്ലാ ആശുപത്രി സൂപ്രണ്ടുമാരായ ഡോ. ആര്‍. പ്രഭുദാസ്, ഡോ. അലീഗര്‍ ബാബു, ഡോ. ഷീന ലാല്‍, ഡോ. വി.കെ. മിനി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 



Follow us on :

More in Related News