Sun Apr 13, 2025 7:50 PM 1ST

Location  

Sign In

കോൺട്രാക്ടർമാർക്ക് എന്താ കൊമ്പുണ്ടോ?

06 Apr 2025 19:50 IST

Jithu Vijay

Share News :

തിരൂരങ്ങാടി : 100 ശതമാനം മാലിന്യ മുക്ത നവകേരള പ്രഖ്യാപനം നടത്തിയ തിരൂരങ്ങാടി നഗരസഭയിലെ പാലത്തിങ്ങൽ പള്ളിപ്പടിയിലെ വാർഡ് ഒന്നിൽ മാസങ്ങൾക്കു മുമ്പ് റോഡ് വർക്ക് കോൺട്രാക്ട് എടുത്ത സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് എന്ന സ്ഥാപനം വർക്ക് കഴിയുമ്പോൾ ഉപേക്ഷിച്ചു പോയ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയോരത്ത് കൂട്ടിയിടുകയും ഇടയ്ക്ക് പെയ്യുന്ന മഴയിൽ വെള്ളം നിറഞ്ഞ്

പൊതുജനങ്ങൾക്ക് പകർച്ചവ്യാധിയടക്കമുള്ള രോഗങ്ങൾ പടർത്തുന്നതിനിടയാക്കുന്നു.

 

 രോഗ പ്രതിരോധത്തിന് ഊന്നൽ നൽകേണ്ടവരുടെ ഭാഗത്തുനിന്ന് തന്നെയാണ് ഇങ്ങനെയൊരു അനാസ്ഥത ഉണ്ടായികൊണ്ടിരിക്കുന്നരിക്കുന്നത് ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിൽ മുൻപിൽ നിൽക്കുകയും മഞ്ഞപ്പിത്തവും മറ്റു മാറാരോഗങ്ങളും പടർന്നുപിടിക്കുന്ന അവസരത്തിൽ 100% മാലിന്യമുക്ത നവ കേരളമായി പ്രഖ്യാപിച്ച തിരൂരങ്ങാടി നഗരസഭ വെറും പ്രഖ്യാപനത്തിൽ ഒരുങ്ങിയിരിക്കുകയാണെന്നും പത്രപ്രസ്താവനകളിലെയും മറ്റും പ്രസ്താവനകൾ ഇറക്കുന്നതാല്ലാതെ പ്രവർത്തന മേഖലയിൽ നവ കേരള മാലിന്യമുക്ത പരിപാടിക്കായി പൊതുജനങ്ങളെ സഹകരണത്തോടെ പ്രവർത്തിക്കുന്നില്ലെന്നും തിരൂരങ്ങാടി മണ്ഡലം അംആദ്മി പാർട്ടി ഭാരവാഹികളായ മൂസാ ജാറത്തിങ്ങൽ , അബ്ദുൽ റഹീം പൂക്കത്ത്,ഷമീം ഹംസ പി ഓ , ഫൈസൽ ചെമ്മാട് എന്നിവർ ആരോപിച്ചു.


സർക്കാർ ഉത്തരവ് പ്രകാരം മാലിന്യം തള്ളിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നഗരസഭ ജോയിൻ ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ആയതിന്റെ സമ്മാനത്തുക ലഭിക്കണമെന്നും കൂടി ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നൽകിയിട്ടുള്ളത് എന്നും ഭാരവാഹികൾ അറിയിച്ചു

Follow us on :

More in Related News