Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2024 18:44 IST
Share News :
കഞ്ചാവ് കടത്തിയ കേസിൽ കഠിനതടവും പിഴയും
പറവൂർ: കഞ്ചാവ് കൈവശം വച്ച കേസിൽ ഇതരസംസ്ഥാനക്കാരന് തടവും പിഴയും ശിക്ഷ ലഭിച്ചു.
മൂർഷിദാബാദ് ജാലംഗി താലൂക്ക് സ്വദേശി നന്ദു മണ്ഡലിനെ (31) യാണ് രണ്ടു വർഷം കഠിന തടവിനും 50000 രൂപ പിഴയടക്കാനും അഡീഷണൽ ജില്ലാ കോടതി (രണ്ട്) ജഡ്ജി വി ജ്യോതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ് അനുഭവിക്കണം.
2023 ജനുവരി 18 ന് രാത്രി ആലുവ - പെരുമ്പാവൂർ റോഡിലെ മുടിയ്ക്കൽ കവലയിൽ വച്ച് വിൽപ്പനക്കായി കൊണ്ടുവന്ന 2.100 കിലോഗ്രാം കഞ്ചാവുമായി ഇയാൾ എക്സൈസിൻ്റെ പിടിയിലാവുകയായിരുന്നു.
പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സിജോ വർഗീസ് അന്വേഷണം നടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചത് കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി സുമേഷാണ്.
Follow us on :
Tags:
More in Related News
Please select your location.