Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2024 11:50 IST
Share News :
കായണ്ണ: പ്ലസ് ടു അധിക ബാച്ച് മലബാറിന് നൽകുക, കായണ്ണയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, കായണ്ണയിലെ തെരുവ് വിളക്കുകൾ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു ഡി എഫ് കായണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കായണ്ണയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ ബാലുശ്ശേരി നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ സി. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു,
പൊയിൽ വിജയൻ അധ്യക്ഷത വഹിച്ചു. എം. ഋഷികേശൻ മാസ്റ്റർ, സലാം മാസ്റ്റർ, പി.സി .ബഷീർ, ഐപ്പ് വടക്കേത്തടം, വി.സി .ഗിരീഷ് കുമാർ, പി. പി. ശ്രീധരൻ, പി.സി .അബൂബക്കർ, വി. സി .ജെസിൽ, വിനയ പുതിയോട്ടിൽ, സുലേഖ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.