Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2024 17:59 IST
Share News :
വൈക്കം: അന്നദാന പ്രഭുവിൻ്റെ മണ്ണിൽ നടന്ന ആനയൂട്ട് ദർശിക്കുവാനും ആസ്വദിക്കുവാനുമായി നൂറ് കണക്കിന് ഭക്തജനങ്ങൾ ക്ഷേത്രസന്നിധിയിൽ എത്തി. വൈക്കത്തഷ്ടമിയുടെ ഒൻപതാം ഉത്സവ ദിനത്തിലാണ് വിശേഷാൽ ചടങ്ങ് നടന്നത്. ക്ഷേത്രത്തിന് മുൻവശത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വൈകിട്ട് 4ന് നടന്ന ചടങ്ങിൽ തലപ്പൊക്കത്തിൽ മുൻപരായ ഈരാറ്റുപേട്ട അയ്യപ്പൻ, പല്ലാട്ട് ബ്രഹ്മദത്തൻ തുടങ്ങി 16 ഗജവീരൻമാരാണ് അണിനിരന്നത്. ഏവരെയും തുമ്പികൈ ഉയർത്തി സ്വാഗതം ചെയ്താണ് ഗജവീരന്മാർ ചടങ്ങിനായി എത്തിയത്. പ്രവാസി മലയാളി വി.കെ.എം ഗ്രൂപ്പ് ചെയർമാൻ വി.കെ മുരളീധരൻ
ആദ്യ ഉരുള നൽകി ആനയൂട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണർ എം.ജി മധു, അഡ്മിനിസ്ട്രറ്റിവ് ഓഫീസർ വി.ഈശ്വരൻ നമ്പൂതിരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കരിവീരൻമാർക്ക് ചോറ്, കരിപ്പട്ടി, പയർ, മഞ്ഞൾ, ഉപ്പ്, എള്ള്, കരിമ്പ്, ശർക്കര, തണ്ണി മത്തൻ പഴം തുടങ്ങിയവ ചേർത്താണ് ആനയൂട്ടിനാവശ്യമായ വിഭവം ഒരുക്കിയത്.
Follow us on :
Tags:
More in Related News
Please select your location.