Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാടുകാണി ചുരത്തില്‍ പോത്തിന്റെ ജഡം തള്ളാനുള്ള ശ്രമം നാട്ടുകാരും പൊലീസും ഇടപെട്ട് തടഞ്ഞു.

18 Nov 2024 16:20 IST

Jithu Vijay

Share News :

നിലമ്പൂർ : നാടുകാണി ചുരത്തില്‍ പോത്തിന്റെ ജഡം തള്ളാനുള്ള ശ്രമം നാട്ടുകാരും പൊലീസും ഇടപെട്ട് തടഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആനമറി വനം ചെക്കുപോസ്റ്റ് ജീവനക്കാർ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ചത്ത പോത്തുമായെത്തിയ കർണാടക രജിസ്ട്രേഷൻ ലോറി പിടികൂടിയത്. തുടർന്ന് വഴിക്കടവ് പൊലീസില്‍ വിരമറിയിക്കുകയായിരുന്നു. പിന്നാലെ വഴിക്കടവ് എസ്.ഐ ഒ.കെ വേണുവിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി ലോറിയിലുണ്ടായിരുന്നവരുമായി സംസാരിച്ചു.



പോത്തിന്റെ ജഡം മറവ് ചെയ്യാൻ നാട്ടിലേക്ക് കെണ്ടുപോകുകയാണെന്നാണ് ലോറിയിലുണ്ടായിരുന്നവർ പറഞ്ഞത്. എന്നാല്‍ ജഡം ചുരത്തില്‍ തള്ളാൻ കെണ്ടുവന്നതാണെ സംശയം വന്നതോടെ നാട്ടുകാരും ഇടപെട്ടു. ഇതോടെ ലോറി വനം ചെക്കുപോസ്റ്റില്‍ തടഞ്ഞിട്ടു. തുടർന്ന് മുണ്ടയിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ പോത്തിന്റെ ജഡം ജെ.സി.ബി ഉപയോഗിച്ച്‌ കുഴിച്ചിടുകയായിരുന്നു. തുടർന്ന് വാഹനം വിട്ടുകൊടുക്കുകയും ചെയ്തു.


കാവനൂർ കാലി ചന്തയില്‍ പോയി കർണാകയിലേക്ക് മടങ്ങുകയായിരുന്നു ലോറി. താമരശേരി ചുരം വഴിയാണ് ഇവർ കർണാടകയില്‍ നടന്നും അറവ് മാടുകളെ കാവനൂർ ചന്തയിലേക്ക് എത്തിച്ചത്. തുടർന്ന് ചുരത്തില്‍ ജഡം തള്ളി രക്ഷപെടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. മുൻപ് നിരവധി തവണ നാടുകാണിച്ചുരത്തില്‍ പോത്തുകളുടെ ജഡം തള്ളിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അതിർത്തി ചെക്കുപോസ്റ്റുകളില്‍ വാഹന പരിശോധന കർശനമാക്കിയത്. നാടുകാണിച്ചുരത്തിലെ ചോലകളില്‍ നിന്നുള്ള വെള്ളമാണ് വഴിക്കടവ് പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലെ ജനങ്ങളും ഉപയോഗിക്കുന്നത്. 

Follow us on :

More in Related News