Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2024 11:16 IST
Share News :
കുന്നമംഗലം: പൊയ്യയിൽ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടിയെടുക്കാത്ത പോലീസ് നടപടിക്കെതിരെ ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്.
രാഷ്ട്രീയത്തിനപ്പുറത്ത് വലിയ പിന്തുണയാണ് ജനങ്ങൾ ഈ സമരത്തിന് നൽകുന്നത്. രാഷ്ട്രീയം മറന്ന് ജനങ്ങൾ പൊയ്യയിലെ സമരപന്തലിൽ എത്തുന്നുണ്ട്. ഡിവൈഎഫ് ഐ മേഖല ട്രഷറർ അതുൽ സി. ഇന്നലെ സമര പന്തൽ സന്ദർശിച്ചിരുന്നു. സമരത്തിന്റെ രണ്ടാം ദിനം കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ , ഡി സി സി സെക്രട്ടറി ഇ എം ജയപ്രകാശ് . ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഐ പി രാജേഷ് സമര പന്തലിലെത്തി അഭിവാദ്യം അർപ്പിച്ചു.
Follow us on :
More in Related News
Please select your location.